ഊരാളുങ്കലിനെക്കുറിച്ച്

  1. കൂലി വേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം എന്ന നിലയിലുള്ള ആനുകൂല്യങ്ങളാണ് ULCCS ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. 10% അധിക നിരക്ക്, ഇ എം.ഡി വേണ്ട. സെക്യൂരിറ്റി വേണ്ട. സ്റ്റാബ് ഡ്യൂട്ടി വേണ്ട, റിട്ടൻഷൻ വേണ്ട. സെക്യൂരിറ്റി ഇല്ലാത്തതുകൊണ്ട് ഫലത്തിൽ ഗ്യാരണ്ടിയും വേണ്ട.

  2. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, സ്വകാര്യ കരാറുകാരപ്പോലെയാണ് ULCCS ഏറ്റെടുത്തത്. വിദേശ കമ്പനിയായ EVARASCORN-മായി കൂട്ടുസംരംഭം ഉണ്ടാക്കി, ഇ.എം.ഡി.യും സെക്യൂരിറ്റിയും കെട്ടിവച്ചു. 672 കോടി രൂപ അടങ്കൽ ഉണ്ടായിരുന്ന ഒരു പ്രവർത്തി മറ്റ് സ്വകാര്യ കമ്പനിയെപ്പോലെ ഏറ്റെടുത്ത് നടത്തിയ സ്ഥാപനത്തെ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം എന്ന് പറയാമോ?

  3. കൊളാറ്ററൽ സെക്യൂരിറ്റിയില്ലാതെ വായ്പ. പൊതു മരാമത്ത് മാന്വലും ഫിനാൻഷ്യൽ കോഡും അവഗണിച്ച്, സഹകരണവകുപ്പിന്റെ സ്പെഷ്യൽ ഉത്തരവുകളിലുടെ എപ്പോഴും സംരക്ഷണം, ആനുകൂല്യങ്ങൾ , ഇളവുകൾ. പ്രീക്വാളിഫിക്കേഷനിൽ പോലും ഇളവ്.

  4. സ്വന്തം ക്വാറികൾ, ക്രഷറുകൾ, ടൂറിസം പദ്ധതികൾ, ഐ.ടി പാർക്ക് എന്നിവയുള്ള സ്ഥാപനമാണ് ULCCS. 1500 എഞ്ചിനീയറന്മാർ അവർക്ക് സ്റ്റാഫായി ഉണ്ടെന്ന് പറയുന്നു. കേരളത്തിലെ ഏത് നിർമ്മാണ കമ്പനിയ്ക്കാണ് ഇത്രയും സൗകര്യങ്ങൾ ഉള്ളതു്.

  5. ധീരുഭായി അംബാനി തൊഴിലാളിയായിരുന്നു. എന്നാൽ അംബാനിയുടെ സ്ഥാപനങ്ങളെ ഇപ്പോൾ തൊഴിലാളി സ്ഥാപനങ്ങൾ എന്ന് ആരെങ്കിലും വിളിക്കുമോ?

  6. സർക്കാർ വകുപ്പുകൾ ULCCS -ന് എപ്പോഴും V VIP പരിഗണനയാണ് നൽകുന്നത്. ULCCSന്റെ ഫയലുകൾ ശരവേഗത്തിൽ കൈകാര്യം ചെയ്യാൻ തയ്യാറാകുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും നിലനില്‌പ്പില്ല.

  7. കേരളത്തിലെ CTE, പോലീസ് വിജിലൻസ് , വകുപ്പുതല വിജിലൻസ്, ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം എന്നിവയൊന്നും ഊരാളുങ്കലിന്റെ പ്രവർത്തികൾ അന്വേഷിക്കാറില്ല. C& AG മാത്രം ULCCSന്റെ ഒരു പ്രവർത്തിയിലെ വൻ ക്രമക്കേടുകളുടെ, ഒരു ഭാഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു.

  8. കേരളത്തിലെ ചെറുകിട- ഇടത്തരം കരാറുകാരെക്കാൾ എന്തിന്റെ എങ്കിലും കുറവ് ULCCS-ന് ഉണ്ടോ?

  9. എന്തിനാണ് , ഖജനാവിന്‌. വൻ നഷ്ടം സൃഷ്ടിച്ചു കൊണ്ട് ULCCS-ന് വൻ ആനുകൂല്യങ്ങൾ നൽകുന്നത്?

  10. ആയിരക്കണക്കിന് കോടി രൂപയുടെ പ്രവർത്തികൾ, ടെണ്ടർ ഒഴിവാക്കിയും , ഊരാളുങ്കലിന് നൽകുന്നു.

കേരള നിർമ്മാണ വകുപ്പുകളെയും കേരളത്തിലെ ചെറുകിട-ഇടത്തരം കരാറുകാരെയും , യഥാർത്ഥ തൊഴിലാളി സഹകരണ സംഘങ്ങളെയും ഇല്ലാതാക്കുന്ന വിധത്തിൽ, ULCCS -ന് അനാവശ്യ ആനുകൂല്യങ്ങളും അധിക സംരക്ഷണവും നൽകുന്നതു് അവസാനിപ്പിക്കുക. LieveI Playing Filed ഉറപ്പാക്കുക. ഒരു ജുഡീഷൽ അന്വേഷണത്തിലൂടെ അഴിമതികൾ വെളിച്ചത്ത് കൊണ്ടുവരുക.

വർഗീസ് കണ്ണമ്പള്ളി .
പ്രസിഡന്റ് ,
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ

Share this post: