നിർമ്മാണ മേഖലയിലെ അനീതികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് , കേരള ഗവ കോൺട്രാക്ടേഴ്സ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഭീമഹർജി നൽകി.
നവംബർ 2 വരെ കരാറുകാർ ശേഖരിച്ച കൈയ്യൊപ്പുകൾ സഹിതമാണ് നിവേദനം കൈമാറിയത്. ഡിസംബർ 31 വരെ കയ്യൊപ്പുകൾ ശേഖരിക്കുന്നതിനും ഓരോ ബുധനാഴ്ചയും അതുവരെ ശേഖരിക്കപ്പെടുന്ന കൈയ്യൊപ്പുകൾ മുഖ്യമന്ത്രിയുടെ ആഫീസിൽ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ചെറു പദയാത്രകൾ സംഘടിപ്പിക്കാനും ജില്ലകളിൽ പത്രസമ്മേളനം നടത്താനും തീരുമാനമുണ്ട്. ജനുവരി ആദ്യം മുതൽ , ആവശ്യമെങ്കിൽ, പ്രത്യക്ഷ സമരങ്ങൾ സംഘടിപ്പിക്കുന്നതുമാണ്. ഏകോപന സമിതിക്കുവേണ്ടി ചെയർമാൻ നജീബ് മണ്ണേൽ (കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ,) വർഗീസ് കണ്ണമ്പള്ളി (കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ്) അബ്ദുൾസലാം (ജില്ലാ സെക്രട്ടറി ) എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
