ജി.എസ്.ടി ഇളവുകളിൽ കരാറുകാരുടെ പ്രധാന ആവശ്യം പരിഗണിച്ചില്ല.

57-മത് ജി.എസ്.ടി കൗൺസിൽ സംരംഭകർക്ക് നിരവധി ഇളവുകൾ പ്രഖ്യാപിക്കുകയുണ്ടായി.
എന്നാൽ സർക്കാർ കരാറുകാരുടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബിൽ തുക ലഭിച്ചതിനു ശേഷം മാത്രം ജി.എസ്.ടി വിഹിതം അടയ്ക്കാൻ അനുമതി വേണമെന്നതായിരുന്നു സർക്കാർ കരാറുകാരുടെ ആവശ്യം. സർക്കാരുകൾ വരുത്തുന്ന കുടിശ്ശികയുടെ അടിസ്ഥാനത്തിൽ, ജി.എസ്.ടി വിഹിതത്തിന് സാവകാശം അനുവദിക്കാൻ സാധ്യമല്ലത്രേ!.

കുടിശ്ശിക രഹിത സ്ഥിതിയ്ക്കു വേണ്ടി യോ TReDSനടപ്പാക്കാനോ വേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്താൻ സർക്കാർ കരാറുകാർ ഒന്നടങ്കം മുന്നോട്ടുവരണം. അല്ലാത്ത പക്ഷം, ജി.എസ്.ടി പിഴയും പലിശയും നൽകി നല്ല പങ്ക് കരാറുകാരും കടക്കെണിയിലാകും.

അൻപത്തിയേഴാമത് , ജി.എസ്.ടി കൗൺസിൽ തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.

വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡന്റ് കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ .

Share this post: