സർഫാസി നിയമം ദുർവിനിയോഗം ചെയ്യപ്പെടരുത് – കെ.സതീഷ് കുമാർ

സർഫാസി നിയമം ദുർവിനിയോഗം ചെയ്യപ്പെടരുത് – കെ.സതീഷ് കുമാർ, ബിൽഡേഴ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് ചെയർമാൻ.

സംരംഭക സൗഹൃദമായി പ്രവർത്തിയ്ക്കേണ്ട ചില ധനകാര്യ സ്ഥാപനങ്ങൾ, സർഫാസി നിയമം ദുർവിനിയോഗം ചെയ്യുന്നത് ദുഃഖകരമാണെന്നും, അർഹമായ നീതി കരാറുകാരടക്കമുള്ള സംരംഭകർക്ക് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സംരംഭം തകർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ തന്നെ അതിനെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണം. സംരംഭകന് താങ്ങാനാവുന്ന തരത്തിൽ വായ്പ പുനക്രമീകരിക്കുക, സർക്കാരിൽ നിന്നോ മറ്റു അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ പണം ലഭിയ്ക്കാനുണ്ടെങ്കിൽ, പിഴ പലിശയില്ലാതെ വായ്പാ കാലാവധി നീട്ടിക്കൊടുക്കൽ തുടങ്ങിയവ സംരംഭത്തെ തകർച്ചയിൽ നിന്നും രക്ഷിക്കും. ഇത്തരം നടപടികൾ സ്വീകരിക്കണമെന്ന് റിസേർവ് ബാങ്ക് അനുശാസിക്കുന്നുമുണ്ട്. എന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെ സംരംഭകന്റെ ഈട് വസ്തുക്കൾ പല ധനകാര്യ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയാണ്.

സേറ്റ് ലവൽ ബാങ്കേഴ്സ് സമിതിയിൽ ധനവുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രി ബഹു.വി.ഡി.സതീശൻ ഇക്കാര്യം അവതരിച്ച് പരിഹാരമുണ്ടാക്കണം. കേരളത്തിലെ നല്ല പങ്ക് കരാറുകാരും ഇപ്പോൾ കടക്കെണിയിലാണ്. അടിയന്തിരമായി കരാറുകാർക്കു വേണ്ടി ഒരു കടാശ്വാസപദ്ധതി സർക്കാർ പ്രഖ്യാപിക്കണമെന്നും ശ്രീ കെ.സതീഷ് കുമാർ (അംബികാ കൺ‌ട്രക്ഷൻസ് ) അഭ്യർത്ഥിച്ചു.

Share this post: