കരാറുകാരുടെ ശില്പശാലയും അവകാശ പ്രഖ്യാപന സമ്മളനവും നവംബർ 2 നു തിരുവനന്തപുരം മഹാത്മ അയ്യൻകാളി ഹാളിൽ

കരാറുകാരുടെ ശില്പശാലയും അവകാശ പ്രഖ്യാപന സമ്മളനവും തിരുവനതപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപമുള്ള മഹാത്മ അയ്യൻകാളി ഹാളിൽ (പഴയ വി.ജെ.ടി.ഹാൾ). നവംബർ 2 തിങ്കൾ രാവിലെ കൃത്യം 10 മണി മുതൽ കരാറുകാരുടെ ശില്പശാലയും അവകാശ പ്രഖ്യാപന സമ്മളനവും നടക്കുന്നു.

ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ, വാട്ടർ അതോരിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ, കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പൊതു സമ്മേളനങ്ങൾക്ക്ശേഷം ഓരോ സംഘടനകളും പ്രത്യേകം യോഗം ചേർന്ന് തനത്പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യും. അതി മനോഹരവും ചരിത്ര പ്രസിദ്ധവുമായ ഹാളിന്റെ സൗകര്യങ്ങൾ നമ്മേ അതിശയിപ്പിക്കും. വിക്ടോറിയ ജൂബിലി മെമ്മോറിയലായി ആരംഭിച്ച ഹാളിൽ നിയമ നിർമ്മാണ സഭയും പ്രവർത്തിച്ചിരുന്നു. വിജയം വരെ തുടരാൻ തീരുമാനിച്ചിട്ടുള്ള പോരാട്ടങ്ങൾക്ക് ഈ ഹാളിൽ തുടക്കം കുറിയ്ക്കാൻ കഴിയുന്നത് മഹാ ഭാഗ്യമാണ്.

പങ്കെടുക്കുക, വിജയിപ്പിക്കുക.
കോ – ഓർഡിനേഷൻ കമ്മിറ്റിക്കു വേണ്ടി

നജീബ് മണ്ണേൽ
(ചെയർമാൻ)
ആർ. രാധാകൃഷ്ണൻ
(ജജനറൽ കൺവീനർ)
ജോസഫ് ജോൺ
( ട്രഷറർ)
കെ. അനിൽകുമാർ
( കോ- ഓർഡിനേറ്റർ )

Share this post: