എല്ലാ കരിങ്കൽ ക്വാറികളും പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരളാ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ . ഒക്ടോബര് 14 – ന് തിരുവനന്തപുരം മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ട്രേറ്റിൽ ധർണ്ണ നടത്തുന്നു.
കരിങ്കല്ലും കരിങ്കല്ല് ഉല്പന്നങ്ങളും നിർമ്മാണ വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളാണ്. അവ പരിസ്ഥിത സുഹൃദവുമാണ്. എന്നാൽ അവയുടെ ഉല്പാദനവും വിതരണവും സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളും അഴിമതിയും കോടതി കയറ്റങ്ങളും ഉണ്ട്. കരിങ്കല്ല് അപകടരഹിതമായി ഖനനം ചെയ്യപ്പെടണം. ഖനനം നടത്തപ്പെട്ട സ്ഥലം ഉത്തമ രീതിയിൽ സംരക്ഷിക്കപ്പെടണം. ലോകമെങ്ങും അനുവർത്തിക്കപ്പെടുന്ന പ്രമാണങ്ങളാണിവ. നിർഭാഗ്യവശാൽ കേരളത്തിൽ കരിങ്കല്ല് ഖനനം ഭരണാധികാരികൾക്കും രാഷ്ട്രീയ കക്ഷികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും സാരംഭകരെക്കാൾ ആദായം (കോഴ ) ലഭിക്കുന്ന ഏർപ്പാടായി മാറിയിരിക്കുന്നു.
എത്ര സുരക്ഷിതമായ ഖനന മാണെങ്കിലും അനുമതി എന്നതു് ഒരു ഭഗീരഥ നടപടിയാണ്. നേഴ്സറി സ്ക്കൂൾ തുടങ്ങാൻ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെക്കാൾ സങ്കീർണ്ണമായ നിയമങ്ങളും നടപടിക്രമങ്ങളും വേണമെന്ന സ്ഥിതിയുണ്ടായാൽ എന്തായിരിക്കും അവസ്ഥ. അതാണ് ഒരു ചെറിയ കരിങ്കൽ ക്യാറി ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകന്റെ സ്ഥിതി. ക്വാറി മാഫിയ എന്ന മുദ്ര ആദ്യം തന്നെ കുത്തപ്പെടും. കർക്കശ നിയമങ്ങളും നിബന്ധനകളും വള്ളിപുള്ളി തെറ്റാതെ പാലിച്ചാലും “കൈകാര്യ” ചെലവ് കുറഞ്ഞു പോയിൽ ഒരു കഷണം കരിങ്കല്ലു പോലും പൊട്ടിച്ചെടുക്കാൻ കഴിയില്ല. ചിലർ “വിയർപ്പ്” ഓഹരികൾ നൽകണമെന്നാവശ്യപ്പെടും. മുതൽ മുടക്കില്ലാതെ അപരന്റെ വിയർപ്പിന്റെ ഫലം ഊറ്റി എടുക്കുന്നതിനെയാണ് “വിയപ്പ് ഓഹരികൾ ” എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. അപകടരഹിതമായി കരിങ്കല്ല് ഖനനം ചെയ്തെടുക്കാനുള്ള സംവിധാനം ക്വാറിയിൽ ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടങ്ങത്. മികച്ച മെഷിനറി, ജീവനക്കാർ, നല്ല സാങ്കേതിക വിദ്യ, എന്നിവ ഉറപ്പുണ്ടെങ്കിൽ ഖനനാനുമതി നൽകാൻ തടസം ഉണ്ടാകരുത്. ഖനന ശേഷം, ഭൂമി ഉപേക്ഷിക്കപ്പെടുന്ന സ്ഥിതി ഒഴിവാക്കണം. ഇക്കാര്യത്തിനായി ഖനനാനുമതിപത്രത്തിൽ തന്നെ വ്യവസ്ഥ വയ്ക്കണം. നല്ല ജലസംഭരണിയാക്കാം. മീൻ ഒളമാക്കാം. അടിയിൽ വെയ്സ്റ്റ് നിറച്ച് മേൽമണ്ണിട്ട് കൃഷി ഭൂമിയാക്കാം. ഇങ്ങനെ പലതും. ഖനനം നടത്തുന്നവരുടെ ഉത്തരവാദിത്വത്തിൽ തന്നെ പുനരുപയോഗപ്രക്രീയ നടത്തപ്പെടണം.
ചുരുക്കത്തിൽ ഖനനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള അസംഖ്യം നിയമങ്ങളും ചട്ടങ്ങളും ചടങ്ങുകളും നിർബന്ധമായും ഉപേക്ഷിക്കണം. ചെറുകിട – ഇടത്തരം സാരംഭകർക്ക് ഏറ്റെടുക്കാവുന്ന പ്രോജക്ടായ കരിങ്കൽ ഖനനം മാറ്റണം. അവശ്യ നിർമ്മാണ വസ്തുവായ കരിങ്കല്ലിന്റെയും കരിങ്കൽ ഉല്പന്നങ്ങളുടെയും ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കാൻ ഇതു് അത്യാവശ്യമാണ്. ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് ഇപ്പോൾ കേരള നിർമ്മാണ സംരംഭകർ കരിങ്കല്ലും കരിങ്കല്ല്.ഉല്പന്നങ്ങളും ശേഖരിക്കുന്നു. തമിഴ് നാട് കേരളത്തിലേയ്ക്കുള്ള കടത്ത് ഏതാണ്ട് നിരോധിച്ച അവസ്ഥയിലാണ്. ചില വൻകിടക്കാർ,ആന്ധ്ര,തെലുകാന, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും റോഡ് ,റെയിൽ മാർഗ്ഗങ്ങളിലൂടെ കൊണ്ടുവരുന്നു. ചെലവ് വളരെ അധികരിക്കുന്നതിനാൽ, ന്യായവില ഉറപ്പാക്കാനാകുന്നില്ല. ഗുണമേന്മയും കറയുന്നു.
2021 ലെ ഡൽഹി പട്ടിക നിരക്കുകളിലാണ് കേരള സർക്കാർ വകുപ്പുകൾ ഇപ്പോഴും അടങ്കലുകൾ തയ്യാറാക്കുന്നത്. ഇപ്പോൾ പ്രവർത്തിക്കുന്ന ക്വാറി-ക്രഷർ യൂണിറ്റുകൾക്ക് കേരള കരാറുകാരുടെ ആവശ്യം ഭാഗീകമായി മാത്രമേ നിറവേറ്റാൻ കഴിയൂ. തന്മൂലം സ്വാഭാവികമായും വിലകൾ കുതിച്ചുയരുന്നു. ഗുണമേന്മ ആരും ശ്രദ്ധിക്കുന്നില്ല. തൽഫലമായി ധാരാളംനിർമ്മാണ പ്രവർത്തികൾ മുടങ്ങുന്നു. കോൺക്രീറ്റ് നിർമ്മിതി കൂടെയും മറ്റും ആയുസ് കുറയുന്നതിന്ന് ഇത് കാരണമാകുന്നു. നിർമ്മാണ കരാർ മേഖലയിലെ ഏറ്റവും വലിയ തിന്മകളിൽ ഒന്നാണ് ഖനനവുമായി ബന്ധപ്പെട്ട് നടന്നു വരുന്നത്.
ആറ്റുമണലും അണക്കെട്ടുകളിലെയും വനങ്ങളിലെയും . മണൽ ശേഖരിച്ച് ശുദ്ധീകരിച്ച് ലഭ്യമാക്കിയാൽ നിർമ്മാണ മേഖലയ്ക്ക് വലിയ സഹായകമാകും. കടൽ മണൽ ഖനനമെന്നതു് കപട പരിസ്ഥിതിക്കാരുടെയും ക്വാറി ഉല്പന്നങ്ങൾക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുടെയും കുപ്രചരണങ്ങളിലും സ്വാധീനത്തിലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. കേരള തീരത്തുനിന്നും 40 നോട്ടിക്കൽ മൈലുകൾക്കപ്പുറത്ത് വൻ തോതിലുള്ള മണലിന്റെ ശേവരങ്ങളുണ്ട്. അത് കടലിൽ വച്ചു തന്നെ ശുചീകരിച്ച് കരയിൽ കൊണ്ടുവന്നു വീണ്ടും ശുദ്ധീകരിച്ച് വിപണിയിൽ എത്തിക്കാം. സ്വകാര്യ പങ്കാളിത്യം ഉറപ്പാക്കിയാൽ അതിവേഗം പദ്ധതി പ്രാവർത്തികമാക്കാം.
കരിങ്കല്ലിന്റെയും കരിങ്കല്ല്ഉല്പന്നങ്ങളുടെയും ലഭ്യതയും ന്യായവിലയും ഉറപ്പാക്കാൻ കേരള സർക്കാർ സാദ്ധ്യമായ എല്ലാ ഇടപെടലുകളും നടത്തണം. അല്ലാത്ത പക്ഷം സംസ്ഥാന നിർമ്മാണ മേഖല സ്തംഭിക്കുമെന്നതിൽ സംശയമില്ല.
വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡന്റ്,
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
94471156 96.

