മദ്ധ്യ തിരുവിതാംകൂർ നദീതട അതോറിറ്റിക്കായിമുഖ്യമന്ത്രിക്ക് നിവേദനം.

പമ്പ, അച്ചൻ കോവിൽ , മണിമല, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ നദികളുടെ ഉത്ഭവം മുതൽ പതനം വരെയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി ഒരു മദ്ധ്യതിരുവിതാംകൂർ നദീതട അതോരിറ്റി (CTRBA) അടിയന്തിരമായി രൂപീകരിക്കണമെന്ന് ചങ്ങനാശ്ശേരി എസ്.ബി കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസേർച്ച് സംസ്ഥാന മുഖ്യമന്ത്രി വി.ഡി.സതീശൻ ജലവിഭവ – ഭവന നിർമ്മാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് എന്നിവർക്ക് നിവേദനം നൽകി. വൈദ്യുതി ഉല്പാദനം ഒഴികെയുള്ള അണക്കെട്ടുകളുടെ പ്രവർത്തനം, അണക്കെട്ടുകളുടെ പൂർണ്ണ ജലസംഭരണ ശേഷി നിലനിറുത്തൽ , റും ഫോർ റിവർ (ജലസംഭരണ കേന്ദ്രങ്ങൾ ) സ്വാഭാവിക – യന്ത്രവൽകൃത ജലനിർഗ്ഗമന മാർഗ്ഗങ്ങളുടെ നിർമ്മാണം, ആധുനികവൽക്കരണം, IOT ഉപയോഗിച്ചുള്ള പാടശേഖരങ്ങളുടെ പുന: സംവിധാനം,
വേമ്പനാട് കായൽ സംരക്ഷണം ജലശുദ്ധീകരണം, ടൂറിസം തുടങ്ങിയവയുടെ പൊതു നിയന്ത്രണം ഉറപ്പാക്കുകയെന്നതും നിർദ്ദിഷ്ഠ അതോരിറ്റിയുടെ അധികാര പരിധിയിലായിരിക്കണം.

ഗംഗാ നദീതട അതോരിറ്റിയുടെയും മറ്റും മാതൃകയിൽ ഫണ്ട് സ്വരൂപിക്കാൻ കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഡോ. നിഖിൽ വി.ജി.
പ്രോജക്ട് കോ-ഓർഡിനേറ്റർ

നിവേദനത്തിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു

Share this post: