നിർമ്മാണ മേഖലയിലെ അനീതികൾക്കെതിരെ മുഖ്യമന്ത്രിക്കൊരു കയ്യൊപ്പ്

ഇന്ന് ഗാന്ധിജയന്തി.

അഹിംസയിലൂടെയും സത്യഗ്രഹം ഉൾപ്പെടെയുള്ള നൂതന സമരമാർഗ്ഗങ്ങളിലുടെയും സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം നൽകിയ മഹാത്മാവിന് ഭാരതത്തെ സംബന്ധിച്ച് വ്യക്തമായ ദർശനം ഉണ്ടായിരുന്നു. ഗ്രാമസ്വരാജും സ്വാശ്രയത്വവും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ കരാറുകാരടക്കമുള്ള ചെറുകിട – ഇടത്തരം സംരംഭകരെ പാർശ്വവൽക്കരിക്കുന്നതു് അനുവദിക്കുമായിരുന്നില്ല.

നമ്മൾ ഇന്ന് ഒരു ധാർമ്മിക യുദ്ധത്തിന് തുടക്കം കുറിക്കുകയാണ്. ആദ്യം ആശയപ്രചാരണം. പൊതുജനാഭിപ്രായം അനുകൂലമാക്കാതെ ഒരു ലക്ഷ്യവും സാർത്ഥകമാകുകയില്ല. തുടർന്ന് “വല്ലഭവന് പുല്ലും ആയുധം” എന്ന നിലയിൽ സാദ്ധ്യമായ എല്ലാ പോരാട്ടങ്ങളും നടത്തും.

ഗാന്ധിജി, ഭരണാധികാരികൾ ഉൾപെടെയുള്ളവർക്ക്, നൽകിയ ഏറ്റവും വലിയ സന്ദേശം “ഒരു തീരുമാനം എടുക്കുമ്പോൾ, അത് സമൂഹത്തിലെ ഏറ്റവും ദുർബലനെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് കണക്കിലെടുത്തു കൊണ്ടായിരിക്കണം. ദുർബലനുള്ള നീതിയാണ് സർവ്വ പ്രധാനം “. ജീവിതായോധനത്തിനു വേണ്ടി തറവാട് ഉൾപ്പെടെ പണയം വച്ചും പണ്ടം വിറ്റും കടം വാങ്ങിയും പണിയെടുക്കുന്ന കേരളത്തിലെ സാധാരണ കരാറുകാർക്കുമേൽ , കോർപ്പറേറ്റ് സ്ഥാപനമായ ഊരാളുങ്കൽ ഉൾപ്പെടെയുള്ളവർക്ക് മേധാവിത്വവും അമിത ആനുകൂല്യങ്ങളും നൽകുന്നതു് മഹാത്മാ ഗാന്ധി ഒരിക്കലും അംഗീകരിക്കുമായിരുന്നില്ല.

തെരത്തെടുപ്പു കാലത്ത് നമ്മൾ കേട്ട നീതിയുടെ പ്രഘോഷണങ്ങളൊന്നും ഇപ്പോൾ കേൾക്കുന്നില്ല.
നമ്മൾ ഉണരണം പോരാടനം. മുഖ്യമന്ത്രിക്ക് നൽകാനുള്ള ഭീമ ഹർജിയിൽ കയ്യൊപ്പ് ചാർത്താനുള്ള ഫോമുകൾ ഗ്രൂപ്പുകളിൽ ഇട്ടിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്യുക. ആദ്യം സ്വന്തം ഒപ്പ് ഇടുക. ജനപ്രതിനിധികൾ രാഷ്ട്രിയ പ്രവർത്തകർ, സംരംഭകർ തുടങ്ങി ഒരു ആയിരം പേരുടെ എങ്കിലും ഒപ്പുകൾ ഓരോരുത്തരും ശേഖരിക്കുക. (അഡീഷന്നൽ ഷീറ്റുകൾ ഉപയോഗിക്കുക.)

കേരളപ്പിറവി ദിനമായ നവംബർ 1 ന് മുൻപ് ഒപ്പുകളിട്ട ഫോമുകൾ ,

നജീബ് മണ്ണേൽ
ജനറൽ സെക്രട്ടറി,
കെ.ജി.സി.എ. അഡ്മിനിസ്ട്രേറ്റീവ് ആഫീസ്.
T. C. No. 14/ 736
പബ്ളിക് ആഫീസിന് സമീപം
വികാസ് ഭവൻ P.O.
തിരുവനന്തപുരം-33

എന്ന വിലാസത്തിൽ അയച്ചു കൊടുക്കുക.
N.B. ഒരു മാസത്തെ നമ്മുടെ കഠിനാധ്വാനം കൊണ്ട് നാട് മുഴുവൻ നമ്മുടെ പ്രശ്നങ്ങൾ അറിയിക്കണം. തുടർ സമരങ്ങൾക്കുള്ള ഒരു മുൻ ഉപാധിയാണത്.

Share this post: