കർഷകരക്ഷ മൂല്യവർദ്ധിത ഉല്പന്നങ്ങളിലൂടെ: ഡോ. ജി. ജയലക്ഷ്മി.

പ്രാഥമിക കാർഷിക ഉല്പന്നങ്ങളുടെ വിപണനത്തിലൂടെ മാത്രം കേരള കർഷകർക്ക് ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാവില്ലെന്നും അവ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിലുടെ മാത്രമേ കർഷകർക്ക് രക്ഷയുണ്ടാകൂവെന്നും പ്രൊഫസറും കുമരകംകെ.വി.കെ മേധാവിയുമായ ഡോ.ജി.ജയലക്ഷ്മി പ്രസ്താവിച്ചു. സ്വതന്ത്ര കർഷക സംഘടനയായ കേരള കർഷക ഫെഡറേഷൻ കോട്ടയം സിറ്റിസൺസ് ക്ലബിൽ സംഘടിപ്പിച്ച സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു, ഡോ. ജയലക്ഷ്മി.

കേന്ദ്ര – സംസ്ഥാന സർക്കാരുകളും കേന്ദ്ര കൃഷി വിജ്ഞാൻ കേന്ദ്രങ്ങളുൾപ്പടെയുള്ള സ്ഥാപനങ്ങളും നൽകുന്ന സഹായങ്ങൾ ഉപയോഗപ്പെടുത്താൻ കർഷകർ തയ്യാറാകണം. കുമരകം കൃഷിവിജ്ഞാൻ കേന്ദ്രം (KVK ) കർഷകർക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ വിവരിക്കുകയും കർഷകരെ ക്ഷണിക്കുകയും ചെയ്താണ് ഡോ. ജയലക്ഷി ഉൽഘാടന പ്രസംഗം അവസാനിപ്പിച്ചതു്. കാർഷിക സംരംഭക സാദ്ധ്യതകളെക്കുറിച്ച് വിശദമായ എൽ.സി.ഡി. പ്രസന്റേഷനും അവർ നടത്തി. കേരള കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സി. ശിവശങ്കരൻ അദ്ധ്യക്ഷനായിരുന്നു.

ഡോ. മാന്വൽ തോമസ് മലയോര പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും എന്ന വിഷയത്തെക്കുറിച്ചും അഡ്വ.വി.സി.സെബാസ്റ്റ്യൻ അന്താരാഷ്ട്ര കരാറുകളെക്കുറിച്ചും പി.സോമശേഖരൻ പിള്ള നെൽകർഷക പ്രശ്നങ്ങളെക്കുറിച്ചും ക്ലാസുകളെടുത്തു. സ ർവ്വ ശ്രീ ഡിജോ കാപ്പൻ, അഡ്വ .പി.സി. ജോസഫ് എക്സ് എം.എൽ.എ., കെ എം മത്തച്ചൻ കളപ്പുരയ്ക്കൽ (സംസ്ഥാന ജനറൽ സെക്രട്ടറി ), ഡോ. സാബു വർഗീസ്, ജോർജ് മുരിക്കൻ (സംസ്ഥാന ട്രഷറർ) മാക്സിമിലൻ പള്ളിപ്പുറത്ത്, കൊച്ചറ മോഹനൻ നായർ , കെ.കെ. റിജു. സുകുമാരൻ അരീക്കുഴ, സുബാഷ് പള്ളിത്താനം, പാണ്ടിയോട് പ്രഭാകരൻ, ജോസഫ് എബ്രഹാം, ജോമോൻ ഓടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

വികാസ് മുദ്രയ്ക്ക് വേണ്ടി
റെജി.ടി. ചാക്കോ , താന്നിയ്ക്കൽ.

Share this post: