ജല ജീവൻ കുടിശ്ശിക 5300 കോടി രൂപ: വികാസ്മുദ്ര

ജലജീവൻ കുടിവെള്ള പദ്ധതിയിൽ കേരള വാട്ടർ അതോരിറ്റി കരാറുകാർക്കുള്ള കുടിശ്ശിക 5300 കോടി രൂപയായി. ഏപ്രിൽ 30 വരെ കുടിശ്ശിക 4874 കോടി രൂപയായിരുന്നുവെന്ന് വാട്ടർ അതോറിറ്റി, കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളിക്ക് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിരുന്നു.

2025 – 26 സാമ്പത്തിക വർഷത്തിൽ ഒരു രൂപ പോലും കരാറുകാർക്ക് നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ പദ്ധതിയായിട്ടും സംസ്ഥാന സർക്കാർ 44 2.97 കോടി രൂപ അധികമായി കരാറുകാർക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന ബഡ്ജറ്റിൽ 560 കോടി രൂപ വകയിരുത്തായിട്ടുണ്ടെങ്കിലും കേന്ദ്രവിഹിതം വരുന്നി ല്ലെന്ന ന്യായം പറഞ്ഞ് കരാറുകാർക്ക് ഈ വർഷം പണം നൽകുന്നില്ല. കേന്ദ്രവും സംസ്ഥാനവും തുല്യ വിഹിതം നൽകേണ്ട പദ്ധതിയിൽ സംസ്ഥാനം 16425.5Oകോടിയും കേന്ദ്രം 16848 . 47 കോടിയും ഇനി നൽകിയാൽ മാത്രമേ പണികൾ എർത്തികരിക്കാനാവൂ. സംസ്ഥാനം 12000 കോടി രൂപ ബഡ്ജറ്റ് വിഹിതത്തിനു പുറമേ കടമെടുക്കാൻ ശ്രമിക്കുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ല.

കേന്ദ്രം ഇപ്പോൾ ചില പുതിയ നിബന്ധനകൾ കൂടി നിർദ്ദേശിച്ചിരിക്കുകയാണ്. കേന്ദ്ര ജലശക്‌തി വകുപ്പ് പുതുതായി ആവശ്യപ്പെട്ടതിന്റെ 40 ശതമാനം കേന്ദ്രധനവകുപ്പ് വെട്ടിക്കുറച്ചതായും അറിയുന്നു. കേന്ദ്രത്തിന്റെ പുതിയ നിബന്ധനപ്രകാരം സംസ്ഥാന സർക്കാർ , ആദ്യ അടങ്കൽ തുകയ്ക്ക് പുറമേ വരുന്ന എല്ലാ ചെലവുകളും വഹിക്കണം. കൂടാതെ അടങ്കൽ തുകയുടെ പകുതിയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പദ്ധതിക്കുള്ളിൽ നിന്നു മാത്രമേ ജലജീവൻ മിഷനു വേണ്ടിയും കടമെടുക്കാൻ സംസ്ഥാനത്തിന് കഴിയൂ.
2024 – ൽ പൂർത്തിയാകേണ്ടിയിരുന്ന കുടിവെള്ള പദ്ധതിയുടെ കാലാവധി 2028 വരെ ദീർഘിപ്പിച്ചിട്ടുണ്ടെങ്കിലും ആകെ വേണ്ട 44718.78 കോടിയിൽ സിംഹഭാഗവും ഇനിയും കണ്ടെത്തണം. പണി ഏറ്റടുത്ത കരാറുകാരുടെ അക്കൗണ്ടുകൾ നിഷ്ക്രീയ ആസ്‌ഥിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാൽ പണികളെല്ലാം സ്തംഭിച്ചിരിക്കുന്നു. പൈപ്പിടാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ കാൽ നടയാത്രക്കാർക്കു പോലും ഭീഷണിയായിത്തീർന്നിരിക്കുകയാണ്.

നഷ്ടപരിഹാരം നൽകി തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി കരാറുകാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരു തരത്തിലും താങ്ങാനാവാത്ത കുടിശ്ശികയാണ് ജലജീവൻ മിഷൻ കരാറുകാർ നേരിടുന്നത്. കുടിശ്ശിക എപ്പോൾ നൽകുമെന്ന് പറയാൻ പോലും വാട്ടർ അതോരിറ്റിക്ക് കഴിയുന്നില്ല.


വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡന്റ്, കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
9447115696

Share this post: