ജി.എസ്. ടി. ലളിതവൽക്കരണത്തിനും പൗരശാക്തീകരണത്തിനും കോൺക്ലേവ്.

പിന്നിട്ട എട്ട് സംവത്സരങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജി.എസ്.ടി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും പൗര ശാക്തീകരണത്തിനും വേണ്ടിയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഔദ്യോഗിക പ്രഭാഷണങ്ങളിലും സദസിൽ നിന്നുള്ള നിർദ്ദേശങ്ങളിലും ജി.എസ്. ടി യുടെ 8 വർഷത്തെ ചരിത്രവും ഉത്ഭവിച്ച പ്രശ്നങ്ങളും ഉൾക്കൊണ്ടിരുന്നു. അടുത്ത 8 വർഷം നൂനതകൾ ഒഴിവാക്കിയുള്ള കർശന നടപ്പാക്കൽ മൂലം ഭാരതത്തിന്റെ നികുതി വരുമാനവും സാമ്പത്തിക വളർച്ചയും ശക്തിപ്രാപിക്കുമെന്ന പ്രതീക്ഷയാണ് പൊതുവെ ഉണ്ടായത്. പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ശൈലേന്ദ്രകുമാർ, തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

ജി.എസ്.ടി കോൺക്ലേവ് ഇന്ത്യൻ അറ്റോർണി ജനറൽ ബഹു.ആർ. വെങ്കിട്ടരമണി എറണാകുളം താജ് വിവാന്തയിൽ ഉൽഘാടനം ചെയ്യുന്നു.

ഇടത്തു നിന്നും എസ്.കെ. റഹ്‌മാൻ, ശൈലേന്ദ്രകുമാർ , ആർ. വെങ്കിട്ടരമണി, പി.രാജേന്ദ്ര കുമാർ. എന്നിവർ .

അറ്റോർണി ജനറലും കെ.ജി.സി.എ. പ്രസിഡന്റും.

വർഗീസ് കണ്ണമ്പള്ളി, എ.എൻ പൂരം ശിവകുമാർ , സ്റ്റേറ്റ് ജി.എസ്.ടി കമ്മീഷണർ, പി.വെങ്കിടേശ്വര അയ്യർ എന്നിവർ.

ജി.എസ്.ടി. കോൺക്ലേവിന്റെ ഒരു ദൃശ്യം.

Share this post: