നാടുവിടാനില്ല, നാട് പടുത്തുയർത്തുമെന്ന് കരാറുകാർ.

Share this post:

വലിയ വിഭാഗം ചെറുപ്പക്കാരെപ്പോലെ നാടുവിട്ടുപോകാനില്ലെന്നും സ്വന്തം ചോരയും നീരും നൽകി നാട് പടുത്തുയർത്താൻ, മുൻപന്തിയിൽ നില്ക്കുമെന്നും കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി. മൂന്നും നാലും വർഷം വരെ ബില്ലകൾ കുടിശ്ശിക വന്നപ്പോഴും, സഹപ്രവർത്തകരിൽ ചിലർ ആത്മഹത്യ ചെയ്തപ്പോഴും പലരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടപ്പോഴും, പിടിച്ചു നിന്നവരാണ് കേരള കരാറുകാർ. അവരുടെ പിൻ തലമുറക്കാർ പേടിച്ചോടില്ല. കുത്തകവിരുദ്ധത പ്രത്യയ ശാസ്ത്രമാക്കിയവർ, ചെറുകിട – ഇടത്തരം കരാറുകാരെ പൂർണ്ണമായും പാർശ്വവൽക്കരിക്കുന്നതും, ടെണ്ടർ പോലുമില്ലാതെ കുത്തകകൾക്ക് പ്രവർത്തികൾ വീതം വച്ച് നൽകുന്നതും, ഹൃദയ വേദന ഉളവാക്കുന്നതാണ്.
വയനാട്ടിൽ നാലു കോടിയിൽ പരം രൂപ അടങ്കലുള്ള സ്കൂൾ കെട്ടിടം സൗജന്യമായി പണിതുയർത്തുന്ന ജോലിയിലാണ് , ഇന്ത്യൻ കരാറുകാരുടെ അപ്പക്സ് സംഘടനയായ ബിൽഡേഴ്സ് അസോസിയേഷൻ.
എന്നിട്ടും വയനാട് പുനർ നിർമ്മാണത്തിൽ കരാറുകാരെ അകറ്റി നിറുത്തുന്നു. അടങ്കലും നിരക്കുമൊന്നും കൃത്യമായി തീരുമാനിക്കാതെ പ്രോജക്ട ഒന്നാകെ തൊഴിലാളികളുടെ പേരിലുള്ള കുത്തകയ്ക്
നൽകിയതിന് എന്ത് ന്യായീകരണമാണുള്ളത്.? ജൽ ജീവൻ കുടിവെള്ള പദ്ധതിയിൽ , കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അഭിപ്രായ ഭിന്നത, ജനങ്ങളെ അസ്വസ്ഥരാക്കുന്നു. കണക്ഷൻ എടുത്തവർ, വെള്ളം കിട്ടാത്തതിനാൽ അത് വേണ്ടെന്ന് വയ്ക്കുന്നു. രൊക്കം പണം കിട്ടുമെന്ന പ്രതീക്ഷയിൽ പ്രവർത്തികൾ ഏറ്റെടുത്ത കരാറുകാർ കടക്കെണിയിലും. എന്താണ് പരിഹാരം?

  1. JJM പദ്ധതിയുടെ കാലാവധി 3 വർഷം കൂടിയെങ്കിലും ദീർഘിപ്പിക്കുക.
  2. സംസ്ഥാന വിഹിതമായ 15000 – 17500 കോടി രൂപ നിശ്ചിത സമയത്തിനുള്ളിൽ സമാഹരിക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യം നൽകുക.

ഓരോ പദ്ധതിക്കും കേന്ദ്രം നിശ്ചയിക്കുന്ന സംസ്ഥാന വിഹിതം (മാച്ചിംഗ് ഷെയർ ) അപ്പഴപ്പോൾ സംസ്ഥാനം സ്വരൂപിക്കണമെന്ന വാദം പ്രായോഗികമല്ല. വേണ്ടി വന്നാൽ പ്രത്യേക വായ്പകളെടുക്കാൻ സംസ്ഥാനത്തെ അനുവദിക്കണം. എടുക്കുന്ന വായ്പ, പദ്ധതിക്കു വേണ്ടി തന്നെ ഉപയോഗിക്കണം. കേന്ദ്ര സർക്കാർ അത് ഉറപ്പു വരുത്തട്ടെ. സംസ്ഥാനങ്ങളുടെ റവന്യൂ ചെലവുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതു പോലെയല്ല, മൂലധന ചെലവുകളെ നിയന്ത്രിക്കേണ്ടത്. അത് സംസ്ഥാനത്തിന്റെ അനിവാര്യ വളർച്ചയെ മുരടിപ്പിക്കും.
അതിനാൽ ജെ.ജെ.എം. പദ്ധതി ഉൾപ്പെടെ , സംസ്ഥാനം മാച്ചിംഗ് ഷെയർ നൽകണ്ട എല്ലാ പദ്ധതികൾക്കും
ആവശ്യമായ .തുക സംസ്ഥാനത്തിന്റെ പൊതുവായ്പാ പരിധിക്ക് പുറമെ .സമാഹരിച്ച്, പദ്ധതികൾ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാ രുകളെ,കേന്ദ്ര സർക്കാർ അനുവദിക്കണം. വികസന പദ്ധതികൾ രാഷ്ട്രത്തിന്റെ ആസ്തിയാണെന്നും അത് നിർമ്മിക്കുന്നവർ രാഷ്ട്ര ശില്പികളാണെന്നും എല്ലാവരും തിരിച്ചറിയണം.
രാഷട്രപുനർ നിർമ്മാണപ്രക്രീയയിൽ ഏർപ്പെടുന്ന കരാറുകാരടക്കമുള്ളവരെ കടക്കെണിയിൽ പെടുത്തുന്നതും, അനീതിയാണ്. “വിജയം വരെ പോരാട്ടങ്ങൾ “ എന്ന ദൃഢനിശ്ചയത്തോടെ കരാറുകാർ മുന്നാട്ടുപോകുകയാണ്.
ന്യായമല്ലാത്തതെല്ലാം തച്ചുടയ്ക്കപ്പെടണം.
സർക്കാർ കരാറുകാരുടെ ഏകോപന സമിതിക്കുവേണ്ടി ,

നജീബ് മണ്ണേൽ (ചെയർമാൻ)
ആർ.രാധാകൃഷ്ണൻ (ജനറൽ കൺവീനർ)


Share this post:

Leave a Reply

Your email address will not be published. Required fields are marked *