Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

കാലടി പാലത്തിന് സങ്കേതിക അനുമതി; ചെത്തുകടവ്-കുരിക്കത്തൂര്‍ റോഡ് നവീകരണത്തിന് ഭരണാനുമതി

തിരുവനന്തപുരം, മാര്‍ച്ച് 15. എറണാകുളം ജില്ലയിലെ കാലടി സമാന്തരപാലത്തിന് ഭരണാനുമതി നല്കിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇവിടെ സമാന്തരപാലം നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്. പാലം നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം ഉപാധിയോടെ സാങ്കേതിക അനുമതി നല്‍കി. ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, മന്ത്രി പറഞ്ഞു.


കോഴിക്കോട് ജില്ലയിലെ ചെത്തുകടവ് കുരിക്കത്തൂര്‍ റോഡ് നവീകരണത്തിന് 5.51 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി എം.എല്‍.എ പി.ടി.എ റഹീം അറിയിച്ചു. കുന്ദമംഗലം മുക്കം റോഡില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പമാര്‍ഗ്ഗമായ ഈ റോഡിനെ നിലവില്‍ 5 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്ന പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡുമായാണ് ബന്ധിപ്പിക്കുന്നത്.

ചെത്തുകടവ് ജംഗ്ഷനില്‍ സ്ഥലം ഏറ്റെടുത്ത് റിംഗ് റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. താമരശ്ശേരി – വരിട്ട്യാക്കില്‍ റോഡില്‍ നിന്നുള്ള കണക്ഷന്‍ റോഡ് കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *