നമുക്ക് ജയിച്ചേ പറ്റൂ.

നിർമ്മാണ മേഖലയിലെ അനീതികൾ അവസാനിപ്പിക്കാനുള്ള യുദ്ധത്തിൽ കേരള കരാറുകാർക്ക് ജയിച്ചേ പറ്റൂ. ആയിരിക്കണക്കിന് കരാറുകാരാണ് കടക്കെണിയിൽ പെട്ടിരിക്കുന്നതു്. വലിയൊരു വിഭാഗം ജി.എ സ് ടി പിഴ, പിഴ പലിശകളുടെ കെണിയിലും. പണിയില്ല, നിരക്കില്ല.. ബാങ്ക് വായ്പ നിലനിറുത്താൻ കടുത്ത മത്സരത്തിലും നഷ്ടത്തിൽ തന്നെ വീണ്ടും വർക്കുകൾ എടുക്കേണ്ട ഗതികേട്. ഭരണഘടന ഉറപ്പുതരുന്ന മൗലീകാ വകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു.

“കയ്യൊപ്പ് ” ശേഖരണം വിജയകരമായിതുടരുന്നു. അത് നല്ലൊരു പോരാട്ടമാണ്. പക്ഷേ യുദ്ധം ജയിക്കാൻ നിരവധി പോരാട്ടങ്ങൾ കൂടി വേണ്ടി വരും. നവംബർ 2 – ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം മഹാത്മ അയ്യൻകാളി ഹാളിൽ (പഴയ വി.ജെ.റ്റി. ഹാൾ) നമുക്ക് ഒത്തുകൂടാം. ഭാവി പോരാട്ടങ്ങൾക്ക് രൂപം നൽകാം.

അനീതികൾ തുടച്ചു മാറ്റപ്പെടുന്നതുവരെ നമ്മുടെ യുദ്ധം തുടരും.
താങ്കളുടെ സാന്നിദ്ധ്യം അനിവാര്യമാണ്.
അടുത്ത തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുൻപ് എത്തിച്ചേരണേ.

പ്രമുഖ ജനപ്രതിനിധികൾ നമ്മെ അഭിസംബോധന ചെയ്യും.

അഭിവാദ്യങ്ങളോടെ.
കോ – ഓർഡിനേഷൻ കമ്മിറ്റിക്കു വേണ്ടി.
നജീബ് മണ്ണേൽ (ചെയർമാൻ.)
ആർ.രാധാകൃഷ്ണൻ
(കൺവീനർ)
ജോസഫ് ജോൺ
കെ. അനിൽ കുമാർ

Share this post: