പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിലെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് വമ്പിച്ച സ്വീകാര്യത: മന്ത്രി റിയാസ്

ആലപ്പുഴ: പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പൊതുമരാമത്തു വകുപ്പു മന്ത്രി പ.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പറഞ്ഞു. മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്തെ കാന്റീന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 153 റസ്റ്റ് ഹൗസുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിച്ചിട്ടുള്ളത്.

എല്ലായിടത്തും ശുചിത്വവും മികച്ച ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ റസ്റ്റ് ഹൗസുകളില്‍ മുറി ബുക്ക് ചെയ്യാന്‍ പുതിയ സംവിധാനം സഹയാകമാകുമെന്ന് മന്ത്രി പറഞ്ഞു.

എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ. ആര്‍. രാജേഷ്, മാവേലിക്കര നഗരസഭാധ്യക്ഷന്‍ കെ.വി. ശ്രീകുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 180 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കാന്റീന്‍ അടുക്കള, സ്റ്റോര്‍ റൂം, ഡൈനിംഗ് ഏരിയ, ലിവിംഗ് ഏരിയ, ശുചിമുറി എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

Share this post: