വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

കൊട്ടാരക്കര, ജനുവരി 1. കേരളാ വാട്ടര്‍ അതോരിറ്റി കോണ്‍ട്രാക് ടേഴ്‌സ് അസോസിയേഷന്റെ 2022 ലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കൊട്ടാരക്കരയില്‍ ആരംഭിച്ചു. നാഥന്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് സുജയ് അദ്ധ്യക്ഷനായിരുന്നു.

എസ്.ശശീധരക്കുറുപ്പ് ആദ്യ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി മെമ്പര്‍ അജിത് ശാസ്താംകോട്ട, ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് കൊട്ടാരക്കര , സെക്രട്ടറി എം.ജെ. നിജാം , ട്രഷറര്‍ വര്‍ഗീസ് ചാക്കോ , വൈസ് പ്രസിഡന്റുമാരായ റെജി മാത്യൂ ,രാംലാല്‍, ജോ.സെക്രട്ടറിമാരായ ബിജിബാല്‍ , സത്യബാബു , കമ്മിറ്റി അംഗങ്ങളായ ഹണി , ചന്ദ്രമോഹന്‍, ശശീധരക്കുറുപ്പ്, അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനുവരി 1 മുതല്‍ നടപ്പാക്കിയ ജി.എസ്. ടി. നിരക്കു വര്‍ദ്ധനയ്ക്ക് ആവശ്യമായ നഷ്ടപരിഹാരം ഉടനെ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജെ.ജെ. എം പ്രവര്‍ത്തികളുടെ അടങ്കലുകള്‍ ചെറുകിട-ഇടത്തരം കരാറു കാര്‍ക്ക് പ്രാപ്യമായ വിധം പുന:ക്രമീകരിക്കുക, മുന്‍കൂര്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ വരുത്തിയ ഭേദഗതി പിന്‍വലിക്കുക, മെയ്ന്റനന്‍സ് ഉള്‍പ്പെടെയുള്ള കുടിശ്ശിക ഉടനെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

Share this post: