ജല ഉച്ചകോടി 2021, ഡിസംബറില്‍

തിരുവനന്തപുരം കേരളാ വാട്ടര്‍ അതോരിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും വികാസ്മുദ്ര.കോമും ചേര്‍ന്ന് ഡിസംബര്‍ രണ്ടാം വാരത്തില്‍ തിരുവനന്തപുരത്ത് ജല ഉച്ചകോടി 20 21 സംഘടിപ്പിക്കുന്നു.

അമൂല്യമായ കുടിവെള്ളം കേരളം പാഴാക്കുകയാണ്. നമ്മുടെ ഏറ്റവും വലിയ സമ്പത്ത് നമുക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമാണ് സമ്മാനി ക്കുന്നത്. വാട്ടര്‍ അതോറിറ്റിയ്ക്കാണെങ്കില്‍ അറ്റകുറ്റപണികളുടെ പണം പോലും നല്‍കാന്‍ കഴിയുന്നില്ല. നമ്മുടെ ജലസമ്പത്തു് ഫലപ്രദമായി വിനിയോഗിച്ചാല്‍ കടക്കെണിയില്‍ നിന്നും പ്രളയത്തില്‍ നിന്നും കേരളം രക്ഷപെടും. പക്ഷേ,എങ്ങനെ? ജല ഉച്ചകോടി 2021 വിശദമായി ചര്‍ച്ച ചെയ്യും. തീരുമാനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും. പൊതുജനാഭിപ്രായം സൃഷ്ടിക്കും .
ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട എല്ലാവരുടെയും നിര്‍ദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.

(ലേഖകന്‍ വികാസ് മുദ്ര.കോമിന്റെ മാനേജിങ്ങ് എഡിറ്ററും കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമാണ്. മൊബൈല്‍ 9447115696)

Share this post:

2 Replies to “ജല ഉച്ചകോടി 2021, ഡിസംബറില്‍”

Comments are closed.