വികാസ് മുദ്ര തിരുവനന്തപുരം: ഊർജ്ജക്ഷമതയുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഭാവിയിൽ നിർമ്മിക്കപ്പെടുന്ന ഓരോ കെട്ടിടത്തിന്റെയും രൂപകല്പനയിലും അടങ്കലിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തുവാൻ ആർക്കിടക്ടുമാരും എഞ്ചിനീയറന്മാരും കോൺട്രാക്ടർമാരും തയ്യാറാകണമെന്ന് എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ പ്രസ്താവിച്ചു. കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷനുമായി ചേർന്ന് നടത്തിയ ഏകദിനവർക്ക് ഷോപ്പ് ഉൽഘാടനം ചെയ്യുകയായിരുന്നു , അദ്ദേഹം. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ആവാസ വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാതെ നല്ല കെട്ടിടങ്ങൾ നിർമ്മിക്കാനാവില്ല.
എനർജി കൺസർവേഷനും ബിൽഡിംഗ് കോഡുകളും എന്ന വിഷയത്തിലാണ് വർക്ക് ഷോപ്പ് സംഘടിക്കപ്പെട്ടത്. ശ്രീ ഗണേഷ് വി.നായർ രണ്ടു സെഷനുകളിലായി ക്ലാസുകൾ നയിച്ചു.
കെട്ടിടങ്ങളുടെ രൂപകല്പനയിലും നിർമ്മാണ വസ്തുക്കളുടെ തെരഞ്ഞെടുക്കലിലും ശ്രദ്ധിച്ചാൽ ഒരു പരിധി വരെ സ്വാഭാവികമായ താപനിയന്ത്രണം സാദ്ധ്യമാകുമെന്ന് ശ്രീഗണേഷ് ചൂണ്ടിക്കാട്ടി. ആർക്കിടെക്ടുകൾ, എഞ്ചിനീയറന്മാർ, തൊഴിലാളികൾ എന്നിവരെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നവരാണ്. അതിനാൽ കരാറുകാർ ഏറ്റവും കൂടുതൽ അറിവ് സമ്പാദിക്കേണ്ടവരാണ്.. കോൺട്രക്ടർമാരുടെ സംഘടന മുൻകൈ എടുത്ത് സർക്കാർ വകുപ്പുകളിൽ ഊജ്ജ ക്ഷമത നേടാനുള്ള കോഡുകൾ നടപ്പാക്കന്നമെന്നും അദ്ദേഹം ആവശ്യപെട്ടു.
ഇ.എം.സി.ജോയിന്റ് ഡയറക്ടർ എഞ്ചിനീയർ എ.എൻ. ദിനേഷ് കുമാർ , കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, സി.എം.ഡി മുൻ ഫാക്കൾട്ടി മെമ്പർ പ്രൊഫ.ഡോ മാത്യൂ ജോർജ്ജ്, ടോംസൺ സെബാസ്റ്റ്യൻ, കെ.ജി.സി. എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആർ. വിശ്വനാഥൻ എന്നിവരും പ്രസംഗിച്ചു.
വർക്ക് ഷോപ്പിൽ ആദ്യന്തം സജീവമായി പങ്കെടുത്ത എല്ലാ കരാറുകാർക്കും എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഒപ്പുവച്ച സർട്ടിഫിക്കേറ്റ് നൽകി.
എം.അഷറഫ് കടവിളാകം
കെ. ജി.സി. എ സംസ്ഥാന സെക്രട്ടറി.