കോമ്പസിറ്റല്ല സൈമള്‍ടേനിയസ് ടെണ്ടറുകളാണു് വേണ്ടത്: ഹൈബി ഈഡന്‍ എം.പി

കൊച്ചി, ജനുവരി 11. ഇലക്ട്രിക്കല്‍ വര്‍ക്കുകളും സിവിള്‍ വര്‍ക്കുകളും സംയോജിപ്പിച്ച് ടെണ്ടര്‍ ചെയ്യാനുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം അപ്രായോഗികമാണെന്ന് എറണാകുളം എം.പി ശ്രീ ഹൈബി ഈഡന്‍ പ്രസ്താവിച്ചു.

ഇടപ്പള്ളിയിലെ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയുടെ കാര്യാലയത്തിനു മുമ്പില്‍ കരാറുകാര്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം.. ഇത് സ്‌പെഷ്യലൈസേഷന്റെ കാലമാണ്. ഏറ്റവും വിദഗ്ദരായ ആളുകളുടെ സേവനം ഓരോ മേഖലയിലും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ സിവില്‍ കരാറുകരെയോ സിവില്‍ പ്രവര്‍ത്തികള്‍ ഇലക്ട്രിക്കല്‍ കരാറുകാരെയോ ഏല്പിക്കുന്നത് ഗുണകരമല്ല. അതു പോലെ കമ്പനികള്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ സമയത്തെ ഗ്യാരണ്ടി കരാറുകാര്‍ നല്‍കണമെന്ന് വാശി പിടിക്കുന്നതും ശരിയല്ല. സിവില്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ ഒരാളെ ഏല്പിക്കുന്നതിനു പകരം രണ്ടു വിഭാഗം എഞ്ചിനീയറന്മാരും കരാറുകാരും ഏകോപിച്ച് പ്രവര്‍ത്തിക്കണം. കോമ്പസിറ്റ് ടെണ്ടറിനു പകരം സൈമള്‍ട്ടേനിയസ് ടെണ്ടര്‍ നടത്തിയാല്‍ ഇത് സാദ്ധ്യമാകുമെന്നും ഹൈബി ഈഡന്‍ അറിയിച്ചു.

കെ.ജി.ഇ.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, കെ.ജി.ഇ.സി.എ സംസ്ഥm പ്രസിഡന്റ് സി.സുകുമാരന്‍ നായര്‍, വൈസ് പ്രസിഡന്റുമാരായ കെ.എക്‌സ്പ്ലാസിഡ്, കെ.പ്രദീപ്, ജോ: സെക്രട്ടറിമാരായ ആര്‍ സുരേഷ്, ഡി.സുരേഷ്, സ്റ്റീഫന്‍ മോസസ് എന്നിവര്‍ പ്രസംഗിച്ചു.

Share this post: