കരാറുകാർക്ക് ആശ്രയിക്കാവുന്ന കാർഷിക പദ്ധതികളെക്കുറിച്ചുള്ള സെമിനാർ മേയ് 15-ന്

കരാർ പണികൾക്കൊപ്പമോ തനിച്ചോ നടത്തിക്കൊണ്ടു പോകാൻ കഴിയുന്ന കാർഷിക സംരംഭങ്ങളെക്കുറിച്ചുള്ള ഏകദിന സെമിനാർ മേയ് 15-ന് ആലപ്പുഴ, കായംകുളം, കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ (KVK ) നടത്തുന്നു.

രാവിലെ 8 മണിക്ക് ബ്രേക്ക്ഫാസ്റ്റോടു കൂടി പരിപാടി.ആരംഭിക്കും.

9AM മുതൽ 10.30 AM വരെ കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും കൃഷിവിജ്ഞാൻ കേന്ദ്രത്തിലെയും കാർഷിക പദ്ധതികൾ പ്രതിനിധികൾക്ക് സന്ദർശിക്കാം.

10.30 – മുതൽ 1.30 വരെ മികച്ച കാർഷിക സംരംഭങ്ങൾ അവതരിപ്പിക്കപ്പെടും.

1.30 PM – 2 PM – ഭക്ഷണം.

2PM – 5 PM. നബാർഡ്, ബാങ്കുകൾ എന്നിവയുടെ പ്രതിനിധികളുമായും വിജയിച്ച കാർഷിക സംരംഭകരുമായും ആശയ വിനിമയം. പുതിയ സംരംഭം തുടങ്ങൻ എറെ സഹായകമായ സെഷനായിരിക്കുമിത്. ടൂറിസം, പ്രതിരോധ സേനയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ തുടങ്ങിയവയുടെ പരിശീലന പരിപാടികൾ വരും മാസങ്ങളിൽ ഉണ്ടാകും.

ഭരണഘടനാധിഷ്ഠിത കരാറുകളാണ്, സർക്കാർ കരാറുകളെന്ന് വിശേഷി പ്പിക്കാറുണ്ടെങ്കിലും, സർക്കാരിന്റെ നയത്തെ ആശ്രയിച്ചുള്ള ചുതു കളിയാണത്. ചെറുകിട-ഇടത്തരം കരാറുകാർക്ക് നിലനില്ക്കാൻ കഴിയാത്ത സ്ഥിതിയിലേയ്ക്കാണ് സർക്കാർ കരാറുകൾ,നീങ്ങുന്നതു്. ഈ മേഖലയിൽ നിലനില്ക്കാൻ ആഗ്രഹിക്കുന്നവർക്ക്, താങ്ങായി മറ്റൊരു സംരംഭം കൂടി ആവശ്യമായിരിക്കുന്നു. കരാർ മേഖല വിട്ടവർക്കും അഭികാമ്യമായ ഒരു തൊഴിൽ അനിവാര്യമാണ്. മേയ് 15-ന് നല്ല ഒരു തുടക്കം കുറിക്കാം. സെമിനാറിന്റെ വിശദാംശങ്ങൾ ഉടനെ അറിയിക്കാം. കെ.വി.കെ, ഹെഡ്ഡ് സയന്റിസ്റ്റ് ഡോ.പി.മുരളീധരനുമായി ചർച്ച ചെയ്ത് പ്രോഗ്രാം അന്തിമമാക്കും.

ടീം വികാസ് മുദ്ര.

Share this post: