Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

പൊതുമരാമത്ത് വിജിലന്‍സ് ശക്തിപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം. ഫെബ്രുവരി 4. പൊതുമരാമത്ത് വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വിജിലന്‍സില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. കൂടാതെ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും, മന്ത്രി പറഞ്ഞു. നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് എല്ലായിടത്തും എത്തിച്ചേരുന്നതിനായി വാഹന സൗകര്യവും ലഭ്യമാക്കും, ശ്രീ റിയാസ് കൂട്ടിച്ചേര്‍ത്തു. ഇതിനായി കൂടുതല്‍ വാഹനങ്ങള്‍ വാങ്ങും.

വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക്ക് ടെസ്റ്റിംഗ് ലാബോറട്ടറി നമ്മുടെ സംസ്ഥാനത്തെ മൂന്നു റീജിയണുകളില്‍, അതായത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളില്‍ ആരംഭിക്കും. അതിനു വേണ്ടി മൂന്ന് വാഹനങ്ങള്‍ വാങ്ങുവാന്‍ തീരുമാനമെടുത്തിട്ടുണ്ട്, മന്ത്രി പറഞ്ഞു. ഇത് സജ്ജമാകുന്നതോടെ പ്രവര്‍ത്തിനടക്കുന്ന റോഡുകളില്‍ നേരിട്ടെത്തി അവിടുന്ന് സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസുകള്‍ ശക്തിപ്പെടുത്തും. വിവിധ ഉപകരണങ്ങളായ കോര്‍ കട്ടര്‍, ബിറ്റുമിന്‍ എക്‌സ്ട്രീക്ടര്‍, നോണ്‍ ഡിസ്ട്രക്ടീവ് ടെസ്‌ററ് ഉപകരണങ്ങള്‍, റീബാര്‍ ലൊക്കേറ്റര്‍, അള്‍ട്രാപള്‍സ് വെലോസിറ്റി മീറ്റര്‍ ജിപിആര്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തും. ഇതൊക്കെ കേരളത്തില്‍ വിലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഈ മാസം ഇതു സംബന്ധിച്ച വിശദമായ യോഗം വിളിക്കും, മന്ത്രി പറഞ്ഞു.

വകുപ്പ് തലത്തിലുള്ള സംവിധാനമാണ് പൊതുമരാമത്ത് വിജിലന്‍സ്. ഒരു സിഇയും മറ്റ് നാല് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് ഇപ്പോള്‍ വിജിലന്‍സ്. പൊതുമരാമത്ത് വിജിലന്‍സന്റെ ഭാഗമായി ജില്ലകളില്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവുമുണ്ട്. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന പരാതികള്‍, ടോള്‍ഫ്രീ നമ്പറില്‍ ലഭിക്കുന്ന പരാതി തുടങ്ങി ജനങ്ങള്‍ക്ക് വേഗത്തില്‍ പരാതി രേഖപ്പെടുത്താനും, തുടര്‍നടപടികള്‍ എടുക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കു നല്‍കുന്ന ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്നത് ഒരു പ്രധാന പ്രശ്‌നമാണ്. ഇത് പരിശോധിക്കേണ്ടതുണ്ട്. പലയിടത്തുനിന്നും പരാതി ഉയരുന്നുണ്ട് മന്ത്രി പറഞ്ഞു. അതിനൊരു സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് വലിയ പിന്തുണയാണ് വിജിലന്‍സ് നല്‍കുന്നത് മന്ത്രി പറഞ്ഞു.

അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി നല്‍കുന്ന ഫണ്ട് കേടുപാടുകളില്ലാത്ത റോഡുകളില്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്, ശ്രീ റിയാസ് പറഞ്ഞു. വകുപ്പിന്റെ അധീനതയിലുള്ള റോഡുകളിലാണോ പണി നടക്കുന്നത് എന്ന് പരിശോധിക്കണം. സംസ്ഥാനത്തെ മൂന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡുകളില്‍ ഭൂരിഭാഗവും തദ്ദേശസ്വയംഭരണ സ്വാപനങ്ങളുടെ കീഴിലാണ്. പക്ഷേ ജനം കരുതുന്നത് എല്ലാം വകുപ്പിനു കീഴിലാണെന്നാണ്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകള്‍ക്കായി അനുവദിച്ച പണം അവിടെത്തന്നെ ചെലവാക്കണം. എസ്റ്റിമേറ്റിലെ ചെയിനേജും അതിന്റെ ഐറ്റംസും ശരിയാണോ എന്ന് പരിശോധിക്കേണ്ടത് ക്വാളിറ്റി കണ്‍ട്രേള്‍ വിഭാഗമാണ്. പക്ഷേ പ്രാധമിക പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അത് ക്യത്യതയോടെ മുന്നോട്ടു പോകണം.

ഇപ്പോള്‍ പരിപാലന കാലവധി പരസ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാഷ്ടീയകക്ഷികളും ഇക്കാര്യത്തില്‍ യോജിപ്പുണ്ട്. പരിപാലന കാലാവധികാലത്തെ അറ്റകുറ്റപ്പണി കാരാറുകാരുടെ ഉത്തരവാദിത്വമാണ്. ഇതു സംബന്ധിച്ച് പരാതികളുണ്ട്. ഇത് ശരിയായി നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്, ശ്രീ റിയസ് പറഞ്ഞു. പ്രവ്യത്തി സൈറ്റുകളില്‍ ഉദ്യോഗസ്ഥര്‍ സന്നിഹിതരാകണം, മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇല്ലെങ്കില്‍ വിജിലന്‍സ് ടീം ഇതു റിപ്പോര്‍ട്ടു ചെയ്യുകയും തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.







Share this post: