കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിയ്ക്കാമെന്നു് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍

തിരുവനന്തപുരം, ഫെബ്രുവരി 9. കരാറുകാരുടെ അടിയന്തിര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി സംഘടനാ പ്രതിനിധികളുടെ യോഗം ഉടനെ വിളിച്ചു കൂട്ടാമെന്നു് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ കെ.ആര്‍.മധുമതി ഉറപ്പുനല്‍കി. കേരളാ ഗവ കോണ്‍ട്രാക് ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, കോട്ടയം ജില്ലാ പ്രസിഡന്റ് റെജി .ടി .ചാക്കോ , വൈസ് പ്രസിഡന്റ് സാബുമോന്‍ ലൂക്കോസ് എന്നിവരുമായി നടന്ന ചര്‍ച്ചയിലാണു് ചീഫ് എഞ്ചിനീയര്‍ തീരുമാനം അറിയിച്ചത്.

പ്രൈസ് സോഫ്ട് വെയറിലെ അപാകതകള്‍, സ്‌പെസിഫിക്കേഷന്‍ നിശ്ചയിക്കുന്നതിലെ പ്രശ്‌നങ്ങള്‍, സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കുന്നതിലെ അശാസ്ത്രിയത, DSR റിവിഷന്‍, ജി. എസ് .ടി നഷ്ടപരിഹാരം, റണ്ണിംഗ് കോണ്‍ട്രാക്ട്, തുടങ്ങിയ വിഷയങ്ങളില്‍ കരാറുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചീഫ് എഞ്ചിനീയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മറ്റ് ചീഫ് എഞ്ചിനീയറന്മാരെ കൂടി പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Share this post: