നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ മഹാ പഞ്ചായത്തിൽ

മേയ് 10, 11 തീയതികളിൽ മൂവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് റിട്ട ജസ്റ്റിസ് കെമാൽ പാഷ ഉൽഘാടനം ചെയ്തു. മൂന്ന് മുന്നണികളിൽ നിന്നുമുള്ള ജനപ്രതിനിധികൾ, ശാസ്ത്രജ്ഞർ , റിട്ട.ഐ. എ.എസ്. ഉദ്യോഗസ്ഥർ, കാർഷിക – സാമ്പത്തിക വിദഗ്ദർ തുടങ്ങിയവർ പ്രസംഗിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെയും പ്രതിനിധികളും സംബന്ധിച്ചു.

കെ.ജി.സി.എ. സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ,നിർമ്മാണ മേഖലയിലെ പ്രധാന പ്രശ്നങ്ങളായ കുടിശ്ശിക , നിർമ്മാണവസ്തുക്കളുടെ ക്ഷാമം -വിലക്കയറ്റം, മണൽ വാരൽ നിരോധന നിയമം പിൻവലിക്കേണ്ടതിന്റെ ആവശ്യകത , ക്വാറി അടച്ചുപൂട്ടൽ , കരാർ നിയമങ്ങളിലെ അപാകതകൾ തുടങ്ങിയവ അവതരിപ്പിച്ചു. ,പൗരന്മാരുടെ കുടിശ്ശികയ്ക്ക് , സർക്കാർ ഈടാക്കുന്ന പിഴകളും പലിശയും കരാറുകാർ. കർഷകർ തുടങ്ങിയവർക്ക് സർക്കാർ വരുത്തുന്ന കുടിശ്ശികയ്ക്കും ബാധകമാക്കണമെന്ന ആവശ്യം ഉയർത്തി. സർക്കാരുമായുള്ള ഇടപാടുകളിൽ കുടിശ്ശിക ഒഴിവാക്കുന്നതിന് ട്രെഡ് സ് (TReDS) നടപ്പാക്കണമെന്നുംനിർദ്ദേശിച്ചു.

പണം മുടക്കി തൊഴിൽ ചെയ്യുന്ന എല്ലാ വിഭാഗങ്ങളും യോജിച്ച് നിന്ന് അവകാശ സംരക്ഷണത്തിന് തയ്യാറാകണമെന്നും കെ.ജി.സി.എ. പ്രസിഡന്റ് ആഹ്വാനം ചെയ്തു. സംരംഭകരുടെ പ്രശ്നങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകുവാനും ധാരണയായി. മഹാ പഞ്ചായത്തിൽ പങ്കെടുത്ത ജോസ്.കെ.മാണി എം.പിയുമായിവാട്ടർ അഥോരിറ്റി കരാറുകാരുടെ (ജൽ ജീവന്റെയും അറ്റകുറ്റ പണികളുടെയും ) കുടിശ്ശിക ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു.

ടീം വികാസ് മുദ്ര

Share this post: