വികാസ് മുദ്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു

വി.ഹരിദാസ് ജനറല്‍ സെക്രട്ടറി കെ.ജി.സി.എ.

കോട്ടയം, ജനുവരി 12. വികാസ് മുദ്ര വെബ് പോര്‍ട്ടലിന്റെയും യുടൂബ് ചാനലിന്റെയും ഔദ്യോഗിക ഉല്‍ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ നിര്‍വ്വഹിച്ചു. ജനുവരി 26-നു് രാവിലെ 10 മണിക്ക് കോട്ടയം ഐഡ ഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങ്‌

10.30 മുതല്‍ നടന്ന ജി.എസ്.ടി പഠനക്കളരിയില്‍ സംസ്ഥാന ജി.എസ് .ടി.അഡീഷനല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍ മുഖ്യപ്രഭാഷണം നടത്തി. 2021 നവംബര്‍ 1 മുതല്‍ വികാസ് മുദ്രയുടെ ട്രയല്‍ റണ്‍ നടക്കുകയാണ്.

നിര്‍മ്മാണമേഖലയുടെ ശബ്ദമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് വികാസ് മൂദ്ര. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എ ഹരികുമാറാണ് ചീഫ് എഡിറ്റര്‍. സാങ്കേതിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായ ഫോര്‍ബിസും. നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ പംക്തികള്‍ ആരംഭിക്കും.
എഞ്ചിനീയറന്മാര്‍ ,കരാറുകാര്‍, ആര്‍ക്കിടെക്ടുകള്‍, ഉല്പാദകര്‍, ടാന്‍സ്‌പോര്‍ട്ടേഴ്‌സ് തുടങ്ങിയവരുടെ ലേഖനങ്ങള്‍, വീഡിയോകള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നതാണ്.

Share this post: