Kerala PWD minister to hold discussions with contractors

മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരുടെ പ്രതിനിധികളുമായി മാര്‍ച്ച് 24ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം, മാര്‍ച്ച് 22. കരാറുകാരുടെ സംഘടനകള്‍ രൂപീകരിച്ച ഏകോപന സമിതിയുടെ പ്രതിനിധികളുമായി മാര്‍ച്ച് 24-ന് രാവിലെ 11 മണിക്ക് തൈക്കാട് PWD റസ്റ്റ് ഹൗസ് മീറ്റിംഗ് ഹാളില്‍ വച്ച് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചര്‍ച്ച നടത്തുന്നതാണു്.

ഏകോപന സമിതി ഭാരവാഹികള്‍ പൊതുമരാമത്ത് മന്ത്രിക്ക് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലും ചര്‍ച്ച. 2021 ലെ ഡി.എസ്.ആര്‍ നടപ്പാക്കുക., വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്‍പ്പെടുത്തുക, കുടിശ്ശിക പൂര്‍ണ്ണമായും തീര്‍ക്കുക, തുടങ്ങിയ 15 ആവശ്യങ്ങളാണ് ഏകോപന സമിതി ഉന്നയിച്ചിട്ടുള്ളത്.


Share this post:

2 Replies to “മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരുടെ പ്രതിനിധികളുമായി മാര്‍ച്ച് 24ന് ചര്‍ച്ച നടത്തും”

  1. മുൻപ് നല്കിയരുന്നതുപോലെ കമ്പിയുടെയും സിമന്റിന്റെയും ബിൽ വില നല്കാൻ ഈ അവസരത്തിൽ വേണ്ട നടപടി എടുക്കേണ്ടതാണ്.

Comments are closed.