ലതാകുമാരി അഭിഭാഷകയായി എൻറോൾ ചെയ്തു

കൊച്ചി: കേരളാ ഗവ കോൺട്രാക് ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് സെക്രട്ടറി എഞ്ചിനീയർ എച്ച് ലതാകുമാരി ഇനി മുതൽ അഭിഭാഷകവൃത്തിയിലേയ്ക്ക്. കേരളാ യുണിവേഴ്സിറ്റിയിൽ നിന്നും മൂന്നാം റാങ്കോടെയാണ് ലതാകുമാരി എൽ.എൽ.ബി പാസായത്.
തിരുവനന്തപുരം കോടതികളിൽ ഡിസംബർ മുതൽ പ്രാക്ടീസ് ആരംഭിക്കും. എഞ്ചിനീയർ, എ.ക്ലാസ് കരാറുകാരി, കെ.ജി.സി.എ സംസ്ഥാന ഭാരവാഹി, ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിലുള്ള പരിചയം അഭിഭാഷകവൃത്തിയിൽ തുണയ്ക്കുമെന്നുറപ്പ്. നവംബർ 21-ന് കേരള ഹൈക്കോടതിയിൽ നടന്ന എൻറോൾമെൻ്റ് ചടങ്ങിൽ നിയമമന്ത്രി പി.രാജീവിൽ നിന്നും ലതാകുമാരി സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി.

ബാർ കൗൺസിൽ ചെയർമാൻ അഡ്വ.ജോസഫ് ജോൺ, എൻ റോൾമെൻ്റ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.വി.സന്തോഷ് കുമാർ എന്നിവർ സമീപം. അഡ്വ. എച്ച്’ ലതാകുമാരിക്ക് കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

Share this post:

2 Replies to “ലതാകുമാരി അഭിഭാഷകയായി എൻറോൾ ചെയ്തു”

Comments are closed.