ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് ഗ്ലോബല്‍ ടെണ്ടര്‍ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കരാറുകാര്‍.

മൂവാറ്റുപുഴ, നവംബര്‍ 17. കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടഴ്സ് അസോസിയേഷന്‍ എറണാകുളം, ഇടുക്കി ജില്ലകളുടെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മുവാറ്റുപുഴയിലെ വാട്ടര്‍ അതോറിറ്റി ഐ ബി യില്‍ വച്ച് നടന്നു. കരാറുകാരുടെ വിവിധ ഹെഡുകളിലെ ബില്ലുകള്‍ കുടിശ്ശിക വരുത്തിയും ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന ജല്‍ ജീവന്‍ മിഷന്‍ വര്‍ക്കുകള്‍ ഗ്ലോബല്‍ ടെന്‍ഡറായി വിളിച്ചും ചെറുകിട കരാര്‍ മേഖലയെ തകര്‍ക്കാനുള്ള വാട്ടര്‍ അതോറിട്ടിയുടെ നീക്കത്തെ യോഗം ശക്തമായി അപലപിച്ചു.

തുടര്‍ന്ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വിവിധ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

രക്ഷധികാരി. ശ്രീ വി കെ നാരായണന്‍.
പ്രസിഡന്റ് ശ്രീ എം ആര്‍ സത്യന്‍
സെക്രട്ടറി : ബാബു തോമസ്

വൈസ് പ്രസിഡന്റ് : ശ്രീജിത്ത് ലാല്‍. M. S.

ജോയിന്റ് സെക്രട്ടറിമാര്‍ :
പ്രദീപ് പി. ഡി, , അനില്‍രാജ്,

ട്രഷറര്‍ : സിബി സേവ്യര്‍

സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പോള്‍സണ്‍ ചാക്കോ, കെ കെ രമേശന്‍, കെ ജി എല്‍ദോസ്
എന്നിവരെയും ജില്ലകളിലെ വിവിധ ഡിവിഷനുകളിലെ കണ്‍വീനവര്‍മാരെയും തിരഞ്ഞെടുത്തു

Share this post: