Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

മലയോര ഹൈവേയ്ക്ക് 450.89 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം

തിരുവനന്തപുരം, ഫെബ്രുവരി 20. മലയോരഹൈവെ വികസനത്തിന്റെ ഭാഗമായി 450.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് അംഗീകാരം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

ഇതിനൊപ്പം മറ്റു നിരവധി പദ്ധതികക്കും കിഫ്ബി ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട് താഴെ സൂചിപ്പിച്ചവയാണ് പദ്ധതികള്‍. തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്നൂര്‍ – വെള്ളിക്കുളങ്ങര റോഡ് നവീകരണത്തിനായി 136.50 കോടി രൂപ, എറണാകുളം ജില്ലയിലെ ചെറങ്ങനാല്‍ – നേര്യമംഗലം സ്‌ട്രെച്ച് നവീകരണത്തിനായി 65.57 കോടി രൂപ, തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് – വിലങ്ങന്നൂര്‍ – മന്നമംഗലം – പുലിക്കണ്ണി – വെള്ളിക്കുളങ്ങര – വെറ്റിലപ്പാറ റോഡ് നവീകരണത്തിന് 21.37 കോടി രൂപ, വെറ്റിലപ്പാറ – ചെട്ടിനാട റോഡ് നവീകരണത്തിനായി 41.23 കോടി രൂപ, കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലം – തലയാട് റോഡ് നവീകരണത്തിനായി 41.25 കോടി രൂപ, തൊട്ടില്‍പ്പാലം – തലയാട് റോഡ് പെരുവണ്ണാമൂഴി മുതല്‍ 28 മൈല്‍ ജംഗ്ഷന്‍ വരെ രണ്ടാം ഘട്ട നവീകരണത്തിന് 71.94 കോടി രൂപ, കോട്ടയം ജില്ലയിലെ കരിങ്കല്ലുമൂഴി – പ്ലാച്ചേരി റോഡ് 33.20 കോടി രൂപ, ഇടുക്കി ജില്ലയിലെ ഇരുട്ടുക്കാണം – ആനച്ചല്‍, ഇല്ലക്കല്‍ – രാജാക്കാട് – മൈലാടുംപാറ റോഡ് 39.80 കോടി രൂപ.

തീരദേശഹൈവെ വികസനത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ കൊളവിപ്പാലം – കോട്ടക്കല്‍കടവ് റോഡിന് 34.33 കോടി രൂപ അനുവദിച്ചു. മുത്തായം – കൊടിക്കല്‍ റോഡിന് 3.55 കോടി രൂപയും കോരപ്പുഴ – കൊയിലാണ്ടി ഹാര്‍ബര്‍ റോഡിന് 11.77 കോടി രൂപയും സ്ഥലമേറ്റെടുപ്പിനായി അനുവദിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇതുവരെ ആകെ 27 മലയോരഹൈവേ സ്‌ട്രെച്ചുകള്‍ക്കും 9 തീരദേശ ഹൈവെ സ്‌ട്രെച്ചുകള്‍ക്കുമായി ആകെ 2,635.46 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.

Share this post: