Representational Image

കേരളത്തിലെ റോഡ് അറ്റകുറ്റപണി പുരോഗമിക്കുന്നു

തിരുവനന്തപുരം ഡിസംബര്‍ 11. മഴ കുറയുഞ്ഞതിനെ തുടര്‍ന്ന് കേരളത്തിലെ റോഡ് അറ്റകുറ്റ പണികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ തന്നെ 273.41 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയിലെ എംജി റോഡ്, തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം വേളി റോഡ്, കണ്ണൂര്‍ ജില്ലയിലെ ചെങ്ങിട്ടവയല്‍ വളയംകുണ്ട് റോഡ്, കോട്ടയം ജില്ലയിലെ മറ്റക്കര കുമ്മന്നൂര്‍ റോഡ് എന്നിവ പ്രവൃത്തി ആരംഭിച്ച പധാന റോഡുകളിലുള്‍പ്പെടുന്നു.


കേരളത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളുടെയും പരിപാലന കാലാവധി (DLP), റോഡിന്റെ വശങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രസിദ്ധപ്പെടുത്തുന്ന പരിപാടി പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം എല്ലാ എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളില്‍ ഈ പ്രവര്‍ത്തനം സജീവമായി ഏറ്റെടുത്തിട്ടുണ്ട്.

Share this post: