ജേക്കബ് ചാക്കോയുടെ സംസ്കാരം ജൂണ്‍ 28-ന്

ബുധനാഴ്ച നിര്യാതനായ മുൻ ഗവ. കോൺട്രാക്ടർ , ജേക്കബ് ചാക്കോ നന്നാട്ടുമാലിയുടെ (ബേബിച്ചൻ , 76.) സംസ്കാരം ജൂണ്‍ 28 ശനിയാഴ്ച നടക്കും. 27-6-2025 വെള്ളിയാഴ്ച 4pm-ന് മൃതശരീരം എടത്വാ പച്ച – ചെകിടിക്കാട്ടുള്ള വസതിയിൽ കൊണ്ടുവരും. ശനിയാഴ്ച പകൽ 2 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് സമീപത്തുള്ള ലൂർദ്ദ് മാത പള്ളി സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്. കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയും ബിൽഡേഴ്സ് അസോസിയേഷൻ ആലപ്പുഴ സെന്റർ ചെയർമാനുമായിരുന്നു. കരാറുകാരുടെ സുപ്രീം കോടതി കേസുകളുടെ കോ-ഓർഡിനേറ്ററുമായിരുയിരുന്നു. എ-ക്ലാസ് കരാറുകാരനായി രുന്ന അദ്ദേഹം കരാർ പണി ഉപേക്ഷിച്ച് കൃഷിയിലും രാഷ്ട്രീയ പ്രവർത്തനത്തിലും കൂടുതൽ സജീവമാകുകയായിരുന്നു. നിലവിൽ കേരളാ കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എടത്വാ ലയൺസ് ക്ലബ് പ്രസിഡന്റുമായിരുന്നു.

ഭാര്യ:
കൈനകരി പവ്വത്തിൽ കൊച്ചുറാണി.

മക്കൾ:
പ്രവീൺ (നേവൽ ആർക്കിച്ചറൽ എഞ്ചിനീയർ ,ദുബൈ)
പ്രിയ (എഞ്ചിനീയറിംഗ് കോളേജ് അധ്യാപിക, ബാംഗ്ളൂർ)
ജോണിച്ചൻ (സോഫ്ട വെയർ എഞ്ചിനീയർ)
ടോം ( സ്ട്രച്ചറൽ എഞ്ചിനീയർ ബൽജിയം,)

മരുമക്കൾ:
ബബിത പന്തിരുവേലിൽ, പൊൻകുന്നം
അജി വെട്ടി കാട്ട് വലിയ വീട്ടിൽ, മണിമല
ട്രീസ തെരുവിൽ, പാല

Share this post: