കേരളാ പൊതുമരാമത്ത് മാന്വലിലെ വ്യവസ്ഥകൾ സംബന്ധിച്ച പരാതികളിൽ , കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനു വേണ്ടി സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ബഹു. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പ്രകാരമാണ് ഹീയറിംഗ് നടത്തപ്പെടുന്നത്. പൊതുമരാമത്ത് അണ്ടർ സെക്രട്ടറി ജോഷോ ബെന്നറ്റ് ജോൺ കെ.എ.എസിന്റെ ചേമ്പറിൽ 2025 ജൂൺ 25 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലായിരിക്കും ഹീയറിംഗ് നടക്കുക.
പൊതു മരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേരളാ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിലെ നടപ്പാക്കാത്ത ആവശ്യങ്ങളിന്മേലാണ് ഹിയറിംഗ്. ഭരണഘടനാധിഷ്ഠിത കരാറുകളിൽ ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായ വകുപ്പുകൾ നീക്കം ചെയ്യണ മെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു നിവേദനം. കേരളത്തിലെ എല്ലാ നിർമ്മാണ വകുപ്പുകളും മറ്റ് സർക്കാർ ഏജൻസികളും നടത്തുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് മാന്വൽ ബാധകമാണ്. മാന്വലും പൊതു കരാർ വ്യവസ്ഥകളും നിലവിൽ ഉണ്ടെങ്കിലും കൂടെ കൂടെ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്തുന്നത് കരാറുകാർക്ക് ബുദ്ധിമുട്ടു ണ്ടാക്കുന്നതാണ്. കേന്ദ്ര നീതി ആയോഗ്, ഇന്ത്യയിലുടനീളം , പൊതു പണം ഉപയോഗിച്ചുള്ള എല്ലാ നിർമ്മിതികളുടെയും കരാറുകൾക്ക് ബാധകമാക്കാനുള്ള കരട് നിദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകളുടെ പരിഗണനയ്ക്ക് അയച്ചു കൊടുത്തിട്ടും മിക്ക സംസ്ഥാനങ്ങളും അവ നിരാകരിക്കുകയാണുണ്ടായത്. കേരള പൊതുമരാമത്ത് വകുപ്പ് മുൻകൈ എടുത്ത് തിരുവനന്തപുരം മസ്ക്കറ്റ് .ഹോട്ടലിൽ നടത്തിയ ദേശീയ സെമിനാറിലും വിശദമായ ചർച്ച നടന്നുവെങ്കിലും കരാറുകാരുടെ പ്രധാന ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല.
ജൂൺ 25-ന് നടക്കുന്ന ഹീയറിംഗിൽ സമഗ്രമായ ഒരു നിവേദനം വീണ്ടും നൽകുന്നതാണ്.
2012 ലെ പരിഷ്ക്കരിക്കപ്പെട്ട മാന്വലിലെയും അതിനുശേഷം ഏകപക്ഷീയമായി വരുത്തിയിട്ടുള്ള ഭേദഗതികളുംസംബന്ധിച്ചുള്ള നിവേദനമായിരിക്കും ഹീയറിംഗിൽ അവതരിപ്പിക്കുന്നത്. കരാറുകാർക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ വീണ്ടും ബഹു.ഹൈക്കോടതിയെ സമീപിക്കുന്നതിനും കേരളാ ഗവ. കോൺടക്ട്ടേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. ഹിയറിംഗ് വേളയിൽ ഉന്നയിക്കേണ്ട നിർദേശങ്ങൾ 9447115696 ലേയ്ക്ക് എത്രയും വേഗം .ദയവായി വാട്ട്സ് ആപ്പ് ചെയ്യണേ .
വി.ഹരിദാസ്
ജനറൽ സെക്രട്ടറി,
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
