ജി.എസ്.ടി ദിനാഘോഷത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെയും മോഹൻലാലിന്റെയും നേതൃത്വം.

2017 ജൂലൈ 1-ന് നടപ്പാക്കപ്പെട്ട ജി.എസ്.ടി. ഒൻപതാം വർഷത്തിലേയ്ക്ക് കടക്കുന്നതിന്റെ ആഘോഷം തിരുവനനന്തപുരം ടാഗോർ തീയറ്ററിൽ നടന്നു. സംസ്ഥാന ധനമന്ത്രി കെ.എൻ . ബാലഗോപാൽ മുഖ്യാതിഥിയും പ്രശസ്തനടൻ മോഹൻലാൽ ഗസ്റ്റ് ഓഫ്ഓ ണറുമായിരുന്നു. സി.ജി. എസ്.ടി ചീഫ് കമ്മീഷണർ എസ്. കെ.റഹ്മാൻ , കമ്മീഷണർ കാളിമുത്തു. സ്റ്റേറ്റ് സ്പഷ്യൽ കമ്മീഷണർ എബ്രഹാം റെൻ തുടങ്ങിയവർ നേതൃത്വം നൽകി.

ജി.എസ്. ടി ബാലാരിഷ്ടതകൾ അതിജീവിച്ചു വരുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽപറഞ്ഞു. സംസ്ഥാന പിരിവ് വിഹിതം വർദ്ധിച്ചു.. എന്നാൽ സംയോജിത നികുതി (IGST) വരുമാനം തൃപ്തികരമല്ല. അത് പരിഹരിക്കാനുളള നടപടികൾ തുടരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായി നികുതി അടയ്ക്കുന്ന പ്രമുഖ സ്ഥാപനങ്ങൾക്കും ,മികച്ച ജീവനക്കാർക്കുമുള്ള സമ്മാനങ്ങൾ മന്ത്രി നൽകി.

സിനിമാതാരങ്ങളിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നതിനുള്ള പ്രത്യേക സമ്മാനം മന്ത്രി, നടൻമോഹൻലാലിനും സമ്മാനിച്ചു. നികുതി നൽകുന്നതും രാഷ്ട്ര സേവനമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതി പിരിവിന് നിർണ്ണായക പങ്കുണ്ടെന്നും സമ്മാനം സ്വീകരിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു. അതിർത്തികൾ സംരക്ഷിക്കുന്ന ജവാന്മാർ ക്കുള്ളതുപോലെ തന്നെ നികുതി കൃത്യമായി പിരിക്കുന്ന ഉദ്യോഗസ്ഥർക്കും നൽകുന്ന പൗരന്മാർക്കും രാഷ്ട്ര സേവനത്തിൽ സുപ്രധാന പങ്കുണ്ടെന്ന് മോഹൻലാൽ തുടർന്നു.

എട്ടു വർഷത്തെ നടത്തിപ്പിലുണ്ടായ പാളിച്ചകൾ മൂലം ബലിയാടുകളാക്കപ്പെട്ട കരാറുകാരടക്കമുള്ള സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് ഒരു പരാമർശനവും ഉണ്ടായില്ല. ലളിതവൽക്കരണവും പൗര ശാക്‌തീകരണവുമെന്ന പുതിയ ലക്ഷ്യം നേടുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിച്ചിരുന്നു.

ടീം വികാസ് മുദ്ര

Share this post: