ഡോ. സൽമാൻ ഫാരീസിന് ഒന്നാം റാങ്ക്.

കേരളാ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഷറഫ് കടവിളാകത്തിന്റെയും ശ്രീമതി ലൈലയുടെയും മകൻ ഡോ. സൽമാൻ ഫാരീസിന് എം.എസ്. ഓർത്തോപീഡിക്സിൽ ഒന്നാം റാങ്ക് ലഭിച്ചു. കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്നു. ഭാര്യ ഡോ. തഹ്സിൽ സൽമാൻ ജനറൽ മെഡിസിനിൽ എം.ഡി വിദ്യാർത്ഥിനിയാണ്. കെ.ജി.സി.എ തിരുവനന്തപുരം സംസ്ഥാന കമ്മിറ്റി ആഫീസിന്റെ ചുമതലക്കാരിൽ ഒരാളായ അഷറഫ് കടവിളകമാണ് സംഘടന നൽകുന്ന നിവേദനങ്ങൾ സംസ്ഥാന സെകട്ടറിയേറ്റിൽ ഫോളോഅപ്പ് ചെയ്യുന്നത്. എ. ക്ലാസ് കോൺട്രാക്ടറായ അഷറഫ്, കെ. അനിൽ കുമാർ , ആർ.രാധാകൃഷ്ണൻ, ആർ.വിശനാഥൻ , ഇ.എ. വഹാബ് എന്നിവർക്കൊപ്പം സെക്രട്ടറിയേറ്റിൽ കയറിയിറങ്ങുന്നു. ഗോൾഡ് മെഡലോടുകൂടി ഒന്നാം റാങ്ക് നേടിയ സൽമാൻ ഫാരീസിനെ കെ.ജി.സി.എ. സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.

ടീം വികാസ് മുദ്ര.

Share this post: