കേരള കാർഷിക മേഖലയിലും പറത്തും പ്രവർത്തിക്കുന്ന നൂറിൽപരം സംഘടനകളുടെ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് മേയ് 10-11 തീയതികളിൽ മൂവാറ്റുപുഴയിൽ നടത്തുന്ന കർഷക മഹാപഞ്ചായത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
കേരളത്തിന്റെ പൊതു സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയോടു കൂടിയാണ് മഹാ പഞ്ചായത്ത് .ആരംഭിക്കുന്നത്. സർക്കാരുമായി സാമ്പത്തിക ഇടപാട് നടത്തുന്ന എല്ലാ വിഭാഗങ്ങൾക്കും താല്പര്യമുള്ള വിഷയമാണത്. സാമ്പത്തിക ഇടപാടുകളിൽ കൃത്യതയും മാന്യതയും പുലർത്തി മാതൃക കാണിക്കുവാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. നിർഭാഗ്യവശാൽ വോട്ട് ബാങ്ക് ലക്ഷ്യം വച്ചു കൊണ്ട് തികച്ചും വിവേചനാപരമായ സാമ്പത്തിക ഇടപാടുകളാണ് സർക്കാർ നടത്തുന്നത്. സർക്കാരിന് ലഭിക്കാനുള്ള പണം വൈകിയാൽ പിഴയും പിഴ പലിശയും സേവനം അവസാനിപ്പിക്കലും ഉറപ്പ്. എന്നാൽ സർക്കാർ വരുത്തുന്ന കൂടിശ്ശികയ്ക്ക് ഇതൊന്നും ബാധകമല്ല. തികഞ്ഞ ഇരട്ടത്താപ്പ് !.
സർക്കാരിന്റെ ധനശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന യാതൊരു ലക്ഷണവും ആരും കാണുന്നില്ല. തട്ടിയും മുട്ടിയും എങ്ങനെയും മുന്നോട്ടു പോകണം. വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാകരുതെന്നു മാത്രം. തന്മൂലം അസംഘടിത വിഭാഗങ്ങളിൽ പെട്ട സംരംഭകർ കുത്തുപാളയെടുക്കേണ്ടിവരുന്നു. പണം മുടക്കി തൊഴിൽ ചെയ്യുന്ന എല്ലാ വിഭാഗങ്ങളും കക്ഷി രാഷ്ട്രീയ, സാമുദായിക ചിന്താഗതികൾക്കതീതമായി സ്വതന്ത്ര നിലപാട് സ്വീകരിച്ചാൽ സർക്കാരിന്റെ .തെറ്റായ നയങ്ങളും നിയമങ്ങളും നടപടിക്രമങ്ങളും തിരുത്തിക്കാൻ കഴിയും കേരളത്തിലെ സ്വയം സംരംഭകരുടെ എല്ലാ സംഘടനകളും പൊതു താല്പര്യം സംരക്ഷിക്കാൻ വേണ്ടി ഒന്നിക്കുന്നതിന് കർഷകമഹാ പഞ്ചായത്ത് പ്രചോദനം നൽകട്ടെയെന്ന് ആശംസിക്കുന്നു.
ടീം വികാസ് മുദ്ര