ഒക്ടോബറിലെ ബി.ഡി.എസ് ഉത്തരവായി.

തിരുവനന്തപുരം, ജനുവരി 11. പൊതുമരാമത്ത് കെട്ടിടം , റോഡ് വിഭാഗം കരാറുകാരുടെ 2021 ഒക്ടോബര്‍ മാസത്തെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിന് ധനവകുപ്പ് ഉത്തരവായി.
ബാങ്കുകള്‍ മുഖേന ഡിസ്‌കൗണ്ട് ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ക്ക് 2022 ജൂണ്‍ മാസത്തില്‍ ട്രഷറി മുഖേന പണം ലഭിക്കും.

2021 നവംബര്‍ മാസത്തെ ബില്ലുകള്‍ ഇപ്പോഴും ധനവകുപ്പില്‍ എത്തിയിട്ടില്ല. ഓരോ മാസവും തൊട്ടു മുന്‍പുള്ള മാസത്തെ ബില്ലുകള്‍ ധനവകുപ്പില്‍ എത്തിയ്ക്കാന്‍ കെട്ടിട -നിരത്ത് വിഭാഗം എഞ്ചിനീയറന്മാര്‍ തയ്യാറായാല്‍ അവ ഡിസ്‌കൗണ്ട് ചെയ്തു തരാന്‍ ധനവകുപ്പ് തയ്യാറാണ്.അതിനാല്‍ ബില്‍ തയ്യാറാക്കലും ഓഡിറ്റിഗും വേഗത്തിലാക്കാന്‍ കരാറുകാരും എഞ്ചിനീയറന്മാരും മുന്‍കൈ എടുക്കുന്നത് ഉചിതമായിരിക്കുമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഹരിദാസ് അറിയിച്ചു.

Share this post: