ജി.എസ്.ടി കോൺക്ലേവ്2025 : അറ്റോർണി ജനറൽ മുഖ്യാതിഥി.

കേന്ദ്ര ജി.എസ്.ടി വകുപ്പ് സംഘടിപ്പിക്കുന്ന “ജി.എസ്.ടി കോൺക്ലേവ് 2025“. ജൂൺ 16 – ന് തിങ്കളാഴ്ച എറണാകുളം മറൈൻ ഡ്രൈവിലുള്ള താജ് വിവാന്തയിൽ നടക്കും. അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ബഹു ആർ. വെങ്കിട്ടരമണിയാണ് മുഖ്യാതിഥി. ഉൽഘാടന സമ്മേളനത്തിൽ സി.ജി.എസ്.ടി തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ ശ്രീ. എസ്.കെ. റഹ്മാൻ സ്വാഗതം ആശംസിക്കും. ഇൻഡയറക്ട് ടാക്സസ് കമ്മിറ്റി ചെയർമാൻ ശ്രീ രാജേന്ദ്രകുമാർ പ്രത്യേക പ്രസംഗവും അറ്റോർണി ജനറൽ ഓഫ് ഇന്ത്യ, ശ്രീ ആർ. വെങ്കിട്ടരമണി മുഖ്യപ്രഭാഷണവും നടത്തും.

രണ്ടാമത്തെ സെഷനിൽ ജി.എസ്. ടി നികുതി ഘടന ലഘൂകരിക്കുന്നതിനെ സംബന്ധിച്ച് TlOLസ്ഥാപക എഡിറ്ററും സി.ഇ.ഒ യു മായ ശ്രീ ഷൈലേന്ദ്രകുമാർ പ്രസംഗിക്കും. പൊതു ചർച്ചയിൽ സംഘടനാ പ്രതിനിധികൾക്ക് നിർദ്ദേശങ്ങൾ അവതരിപ്പിക്കാം. കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ നിർദ്ദേശങ്ങൾ എഴുതി നൽകുന്നതാണ്. താല്പര്യമുള്ളവർക്ക് നിർദ്ദേശങ്ങൾ 9447115696 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്യുകയോ vkannampally@gmail.com – ൽ ഇമെയിൽ ചെയ്യുകയോ ചെയ്യാവുന്നതാണ്.

Whatsapp: 9447115696

    വർഗീസ് കണ്ണമ്പള്ളി.
    കെ.ജി.സി.എ. പ്രസിഡന്റ്

    Share this post: