Adoor Prakash MP

ആറ്റിങ്ങല്‍ ബൈപാസ് ഉടന്‍ പണി തുടങ്ങും, ആര്‍ഡിഎസ് കമ്പനിക്ക് 795 കോടിക്ക് ടെന്‍ഡര്‍

തിരുവനന്തപുരം, മാര്‍ച്ച് 2. ആറ്റിങ്ങല്‍കാരുടെ ഏറെ നാളത്തെ ആവശ്യമായ ആറ്റിങ്ങല്‍ ബൈപാസ് യാഥാര്‍ത്ഥ്യത്തിലേക്ക്. സ്ഥലം ഏറ്റെടുക്കല്‍ നടപടി ഉള്‍പ്പെടെ അവസാനഘട്ടത്തില്‍ എത്തിയ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഈ കഴിഞ്ഞ ജനുവരി 19 മുതല്‍ ആരംഭിച്ചിരുന്നു റോഡ് നിര്‍മാണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച വിവിധ മുന്‍നിര കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ ആര്‍ഡിഎസ് എന്ന കമ്പനിക്ക് വര്‍ക്ക് അവാര്‍ഡ് ചെയ്യുകയും 795 കോടി രൂപയ്ക്ക് കമ്പനി വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളതും ആണ് എന്ന് അടൂര്‍ പ്രകാശ് എംപി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മൂന്നു പാലങ്ങളും മൂന്ന് ഓവര്‍ബ്രിഡ്ജ്ഉം ആറുവരിപാതയായ 12 കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസില്‍ ഉണ്ട് എന്നും അടൂര്‍ പ്രകാശ് എം. പി അറിയിച്ചു

Share this post: