അമരവിള – ഒറ്റശേഖരമംഗലം റോഡ് നിര്‍മ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം :- അമരവിള – ഒറ്റശേഖരമംഗലം റോഡ് നിര്‍മ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.

അമരവിള – ഒറ്റശേഖരമംഗലം റോഡില്‍ പെട്ടിക്കട നടത്തുന്ന അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട ചായ്‌ക്കോട്ടുകോണം സ്വദേശിയായ ഭിന്നശേഷിക്കാരന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. റോഡിലെ പൊടിശല്യം കാരണം രോഗങ്ങളും ശാരീരിക പ്രയാസങ്ങളും ഉണ്ടാകുന്നതായി പരാതിയില്‍ പറയുന്നു.

പൊതുമരാമത്ത് നിരത്ത് വിഭാഗം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 11 കിലോമീറ്ററോളം ഒന്നാംഘട്ട ടാറിംങ് പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പൊടി ശല്യം പൂര്‍ണമായി അവസാനിക്കും. വളവു നികത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നിര്‍മ്മാണം നീളാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊടിശല്യം കുറയ്കാനായി വെള്ളം തളിക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരനായ പി. രവി കമ്മീഷനെ അറിയിച്ചു. പൊടിശല്യം ഇല്ലാതാക്കന്ന കാര്യത്തില്‍ പരിഹാരം എന്നുണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്ന്കമ്മീഷന്‍ നിരീക്ഷിച്ചു, പൊതു മരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.

Share this post: