DSR 2021 ഉടൻ നടപ്പാക്കുക

ആലപ്പുഴ: കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച 2021 ലെ നിരക്കുകൾ (DSR) കേരള പൊതുമരാമത്ത് വകുപ്പിലും നടപ്പാക്കണമെന്ന് കേരളാ ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി, ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഇസ്മയിൽ, ജില്ലാ സെക്രട്ടറി നൗഷാദ് അലി എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2018ലെ DSR, 2021-ൽ നടപ്പാക്കാനുള്ള കേരള ധനവകുപ്പിൻ്റെ ഉത്തരവ് പ്രതിഷേധാർഹമാണെന്നും ഭാരവാഹികൾ പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് 2016ലെ DSR നില നിറുത്തുകയാണ്. അതിന്മേൽ 10% അധിക നിരക്ക് നൽകാനുള്ള ആശ്വാസ ഉത്തരവും പ്രസിദ്ധീകരിച്ചു. കേന്ദ്ര പൊതുമരാമത്ത് മാനദണ്ഡങ്ങളും നാഷണൽ ബിൽഡിംഗ് കോഡ് വ്യവസ്ഥകളും അനുസരിച്ചു വേണം കേരള കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടതു്. എന്നാൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പ്രസിദ്ധീകരിച്ച 20 21 ലെ നിരക്കുകൾ വർഷാവസാനമായിട്ടും അംഗീകരിച്ചു നൽകാൻ കേരള ധനവകുപ്പ് തയ്യാറല്ല.
തന്മൂലം കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയും കോഴിക്കോട് കോർപ്പറേഷൻ യൂണിറ്റും ചേർന്ന് കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.
ഹർജിയിൽ സർക്കാരിൻ്റെ വിശദീകരണം ചോദിച്ചിരിക്കയാണ് ബഹു ഹൈക്കോടതി.

Leave a Reply

Your email address will not be published. Required fields are marked *