തിരുവനന്തപുരം. നവംബര്‍ 30. കനത്ത മഴമൂലം തകര്‍ന്ന സംസ്ഥാനത്തെ 77 പ്രധാന റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ 17 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കിഫ്ബി പദ്ധതിയില്‍ വികസിപ്പിക്കാന്‍ ഒരങ്ങുന്ന 77 പ്രധാന റോഡുകളിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ആലപ്പുഴ, ഇടുക്കി, കാസറകോട് ഒഴികെയുള്ള 11 ജില്ലകളിലാണ് ഈ റോഡുകള്‍. സ്ഥലമേറ്റെടുക്കല്‍ നടപിടികള്‍ പൂര്‍ത്തിയക്കാനുള്ള ഈ റോഡുകളില്‍ പലയിടത്തും മഴയെത്തുടര്‍ന്ന് കുണ്ടും കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇപ്പോഴനുവദിച്ച തുക ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കപ്പെടുന്ന റോഡുകളുടെ വികസനം മഴക്കാലം കഴിയുന്ന മുറയ്ക്ക് തുടങ്ങും. നേരത്തെ 756 പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ മന്ത്രി 119 കോടി രൂപ അനുവദിച്ചിരുന്നു.