2022 ജനുവരി മുതൽ സർക്കാർ- അർദ്ധ സർക്കാർ പ്രവർത്തികളിന്മേലുള്ള ജി.എസ്.ടി 12-ൽ നിന്നും 18 ശതമാനമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ കേന്ദ്ര-സംസ്ഥാന ധനകാര്യ മന്ത്രിമാർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പൊതു നിർമ്മിതികളുടെ ഭരണാനുമതി തുകയിൽ 18 ശതമാനം ജി.എസ്.ടി യ്ക്ക് മാത്രമായി മാറ്റി വയ്ക്കേണ്ട സ്ഥിതിയാണുണ്ടാകുക. കരാർ വ്യവസ്ഥ പ്രകാരം കരാറുകാർ 18 ശതമാനം നികതിവകുപ്പിൽ അടയ്ക്കുകയും സർക്കാർ അത്രയും തുക തിര്യേ നൽകുകയും വേണം.
ഇപ്പോൾ നടന്നുവരുന്ന പ്രവർത്തികളുടെ ജനുവരി 1 ന് ശേഷമുള്ള ബില്ലുകൾക്കും അധിക നിരക്ക് ബാധകമാകും. കരാറുകാർ 6 ശതമാനം അധികമായി നൽകണം. അതു് സർക്കാരിൽ നിന്നും തിര്യേ ലഭിക്കുകയെന്നതു് അത്ര എളുപ്പമല്ല.
2017 ജൂലൈ 1ന് മുൻപ് ടെണ്ടർ ചെയ്ത പ്രവർത്തികൾക്ക് നാല് ശതമാനം മൂല്യവർദ്ധിതനികുതിയ്ക്കു് പകരം 12 ശതമാനം ജി.എസ്.ടി അടച്ച കരാറുകാരിൽ ബഹു ഭുരിപക്ഷത്തിനും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
ജി. എസ്. ടി സംസ്ഥാന തല പരാതി പരിഹാര സമിതി ഉടൻ വിളിച്ചു കൂട്ടി പ്രശ്നം ചർച്ച ചെയ്യണമെന്നും കെ.ജി.സി.എ ആവശ്യപ്പെട്ടു.
വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡൻ്റ്
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.&
മെമ്പർ, ജി.എസ്.ടി സംസ്ഥാനതല പരാതി പരിഹാര സമിതി ( GRC