GST: ടൈം ഓഫ് സപ്ളെയും ഗവ. കരാറുകാരും.

ഒരു ബില്ലിന്റെ കാര്യത്തിൽ, ടൈം ഓഫ് സപ്ളെ (Time of Supply), ഡേറ്റ് ഓഫ് ഇൻ വോയ്സ് (Date of Invoice), ബിൽ തുക നൽകൽ (Disbursement of Bill Amount) എന്നിവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് , അതിന് ഒരു മാസത്തിനുള്ളിൽ കരാറുകാരൻ ജി.എസ്.ടി അടയ്ക്കണമെന്നാണ് നിയമം. വ്യവസ്ഥ,ബിൽ തുക ലഭിച്ച് ഒരു മാസത്തിനുള്ളിൽ എന്നു മാത്രമായി ചുരുക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. നിയമ ഭേദഗതി അനിവാര്യമായതുകൊണ്ട് ഉടനെയെങ്ങും അത് നടപ്പിലക്കപ്പെടുമെന്ന് കരുതാനും വയ്യ. അതിനാൽ ടൈം ഓഫ് സപ്ളെ കഴിഞ്ഞ് ഒരു മാസത്തിൽ തന്നെ കരാറുകാരൻ ജി.എസ് ടി വിഹിതം സെറ്റിൽ ചെയ്യേണ്ട സാഹചര്യമാണിപ്പോഴുള്ളതു്.

ബിൽ തുക ലഭിച്ച് ഒരു മാസത്തിനുള്ളിൽ പണമടയ്ക്കാൻ കാത്തിരുന്നവർക്കെല്ലാം ഓഡിറ്റിംഗിൽ .അന്യായ പിഴ ചുമത്തപ്പെടുകയാണ്. ബില്ലിനാസ്പദമായ അളവുകളിൽ ഏറ്റവും ഒടുവിലത്തേതിന്റെ തീയതിയാണ് ടൈം ഓഫ് സപ്ളെയായി എടുക്കുന്നത്.
അളവുകൾ രേഖപ്പെടുത്തിക്കഴിഞ്ഞാൽ സർക്കാരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അശാസ്ത്രിയമായ തീരുമാനം. രണ്ടു കാര്യങ്ങൾ വളരെ പ്രസക്തമാണ്.

1) ഒരു ബിൽ അസിസ്റ്റന്റ് എക്സിക്യൂട്ട് എഞ്ചിനീയർ അഥവ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ആഫീസ് അന്തിമമായി ഓഡിറ്റ് ചെയ്യുമ്പോഴാണ് കൃത്യമായ ബിൽ തുക നിർണയിക്കപ്പെടുന്നത്.

2)ബിൽ തുക നിർണയിക്കപ്പെടുന്നതു വരെ ജി.എസ്.ടി. വിഹിതവും നിർണയിക്കാൻ കഴിയില്ല. ഇൻ വോയ്സ് നൽകാനും കഴിയില്ല.

അതിനാൽ ബിൽ അന്തിമമായി ഓഡിറ്റ് ചെയ്യപ്പെടുകയും കരാറുകാരൻ ബിൽ തുക അംഗീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ടൈം ഓഫ് സ്‌പ്ളെ പ്രാബല്യത്തിൽ വരാവൂ .
.ജി.എസ്.ടി പരാതി പരിഹാരസമിതി ഉൾപ്പെടെയുള്ള എല്ലാ ഫോറങ്ങളിലുംകേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഈ വാദം ഉന്നയിച്ചു കഴിഞ്ഞു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള വിവരാവകാശ രേഖ പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയറിൽ നിന്നും സംഘടിപ്പിച്ച് നിവേദനങ്ങൾക്കൊപ്പം നൽകിയിട്ടുമുണ്ട്.
അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു.

വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡന്റ്
കേരളാ ഗവ. കോൺട്രാക് ടേഴ്സ് അസോസിയേഷൻ

Share this post: