ലൈസൻസ് പുതുക്കാൻ വൈകിയവർക്ക് അതികഠിന ശിക്ഷയോ?

2025 മാർച്ച് 31-ന് കാലാവധി അവസാനിച്ച ഒട്ടേറെ ലൈസൻസുകൾ കരാറുകാർക്ക് പുതുക്കാൻ കഴിഞ്ഞിട്ടില്ല. ചിലർ 100 രൂപ അടച്ച് നടപടിക്രമങ്ങൾ തുടങ്ങി വച്ചു. മുൻ വർഷങ്ങളിലെ പോലെ ബാക്കി കാര്യങ്ങൾ, മാർച്ച് 31-ന് ശേഷം സാവകാശം നടത്താമെന്നും അവർ കരുതി. മറ്റു ചിലർ മാർച്ച് മാസത്തിലെ തിരക്കിൽ പെട്ടു പോയി.
പ്രതീക്ഷിച്ച ബില്ലുകൾ കിട്ടാതെ വന്നതും ട്രഷറി നിയന്ത്രണവും പലരെയും ബുദ്ധിമുട്ടിലാക്കി. ഏതായാലും വൈകിയവർക്കും, പുതുക്കാൻ അവസരം നൽകാമെന്ന് ധാരണയായിട്ടുണ്ട്. എന്നാൽ പിഴയാണ് പ്രശ്നം. നാലിരട്ടി , ആറിരട്ടി, എട്ടിരട്ടി പിഴകൾ ചുമത്തുന്നതിനുള്ള നിർദ്ദേശം അന്യായമാണ്.

സെക്യൂരിറ്റി തുക മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ചതു കൊണ്ട് സർക്കാരിന് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. കരാറുകാരന്റെ പണം, അതു് എത്ര ചെറുതാണെങ്കിലും കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. പ്രവർത്തിയുടെ പെർഫോർമൻസ് സെക്യൂരിറ്റി ഡിപ്പോസിറ്റ് അഞ്ച് ശതമാനത്തിൽ നിന്നും കുറയ്ക്കേണ്ടതും അനിവാര്യമാണ്. ബിഡ്ഡ് സെക്യൂരിറ്റിയും കുറയ്ക്കണം.

ഒരു കരാറുകാരനും മന:പൂർവ്വം ലൈസൻസ് പുതുക്കാൻ , കാലതാമസം വരുത്തില്ല. എന്തിന് ഇനി ലൈസൻസ് എന്ന ചിന്ത പലരിലും സ്വാഭാവികമായി കടന്നുവന്നിട്ടുണ്ട്.
പലരും കരാർ പണി വിട്ടുപോകുകയാണ്. പണികൾ പുർത്തിയാക്കാനുള്ളവർക്ക് ലൈസൻസ് പുതുക്കാതിരിക്കാനാവില്ലല്ലോ? ഇപ്പോഴത്തെ പ്രതിസന്ധി മാറി നല്ല കാലം വരുമെന്ന പ്രതീക്ഷയുള്ളവരും ഉണ്ട്. എന്തായാലും, ലൈസൻസ് പുതുക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം അവസരം നൽകണം. ജൂൺ 30 വരെ പരമാവധി ഇരട്ടി പിഴ ഈടാക്കി പുതുക്കാൻ അനുവദിക്കണം. മതിയായ കാരണങ്ങൾ ഉള്ളവർക്ക്, (മെഡിക്കൽ ഗ്രൗണ്ട്, സംസ്ഥാനത്തിന് പുറത്ത് പോകേണ്ടി വന്നവർ തുടങ്ങിവർക്ക്) അതിനു ശേഷവും ലൈസൻസ് പുതുക്കി നൽകണം. പൊതു മരാമത്ത് മന്ത്രിക്കും ധനമന്ത്രിക്കും കേരളാ ഗവ.കോൺട്രാക്ടഴ്സ് അസോസിയേഷൻ (കെ.ജി.സി.എ.) നിവേദനം നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ടീം വികാസ് മുദ്ര.

Share this post:

Leave a Reply

Your email address will not be published. Required fields are marked *