കോൺട്രാക്ടറുടെ ജൈവ ശർക്കരയ്ക്ക് പ്രീയമേറുന്നു.

Share this post:

കരാർ പണിയിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ “മറ്റൊരു സംരംഭം കൂടി” എന്ന പദ്ധതിയുടെ ഭാഗമായി എ -ക്ലാസ് കോൺട്രാക്ടറും കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യുമായ തോമസ്കുട്ടി തേവരു മുറിയിലാണ്, ജൈവ ശർക്കര നിർമ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ കരിമ്പിൽ നിന്നാണ് തോമസ്കുട്ടി ശർക്കരയുണ്ടാക്കുന്നത്. സ്ഥിരം ആവശ്യക്കാരായ സ്ഥാപനങ്ങൾ ,വ്യക്തികൾ, കച്ചവടക്കാർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് വിപണനം. അതിനാൽ കർശനമായ ഗുണനിലവാരം അനിവാര്യം. പത്തനംതിട്ട ജില്ലയ്ക്ക് പുറത്തേയ്ക്കും വിപണനം വ്യാപിക്കുകയാണ്. മേയ് 15-ന് ആലപ്പുഴ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ കാർഷിക മേഖലയിലെ സംരംഭക സാദ്ധ്യതകൾ സംബന്ധിച്ച സെമിനാറിൽ ആലപ്പുഴ ജില്ലയിലെ വിപണനം ഉൽഘാടനം ചെയ്യും. സിവിൾ എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് ബിരുദമുള്ള മുത്തമകൻ റ്റിറ്റിൻ തേവരു മുറിയിൽ ,കരാർ പണിയിലും ജൈവ ശർക്കര നിർമ്മാണത്തിലും തോമസ്കുട്ടിയെ സഹായിക്കുന്നു. വിവിധ തരത്തിലുള്ള മുളകൾ വാണിജാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും തോമസ്കുട്ടി തേവരുമുറിയിലിന് പദ്ധതിയുണ്ട്. വീഡിയോ ശ്രദ്ധിക്കുക.

https://youtu.be/AT-OzR-HGys


Share this post:

Leave a Reply

Your email address will not be published. Required fields are marked *