ജലഭവൻ ധർണ്ണ: ഫെബ്രുവരി 19ന് കെ. മുരളീധരൻ ഉൽഘാടനം ചെയ്യും.

Share this post:

കേരള ജല അതോരിറ്റി ആസ്ഥാനമായ തിരുവനന്തപുരം ജലഭവനിൽ ഫെ: 19-ന് രാവിലെ 10 മണി മുതൽ നടക്കുന്ന കരാറുകാരുടെ ധർണ്ണ മുൻ. എം.പി., കെ.മുരളീധരൻ ഉൽഘാടനം ചെയ്യും. ജെ.ജെ.എം. സംയുക്ത സമരസമിതി ചെയർമാൻ ജോസ് വാളോത്തിൽ അദ്ധ്യക്ഷനാകും. വിവിധ കക്ഷി എ.എൽ.എമാർ, കരാർ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. ധർണ്ണയ്ക്ക് ശേഷം ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , ധനമന്ത്രി, ജലവിഭവ മന്ത്രി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർക്ക് നിവേദനങ്ങളും നൽകും.

ജെ.ജെ.എം. പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടതിന്റെ കാരണങ്ങൾ മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കണമെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ, കൺവീനർ ആർ.രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണം. 4500 കോടിയോളം രൂപ കുടിശ്ശികയുള്ളപ്പോൾ ,2025-26 വർഷത്തേയ്ക്ക് സംസ്ഥാന ബഡ്ജറ്റിൽ കേവലം 560 കോടി രൂപയാണ്വ കയിരുത്തിയിട്ടുള്ളതു്. ജെ.ജെ. എം.പദ്ധതി പകുതിപോലും പുർത്തിയാക്കാതെ ഉപേക്ഷിക്കപ്പെടുന്ന സ്ഥിതിയാണിപ്പോഴുള്ളത്. 2025 മാർച്ച് 31 – ന് മുൻപ് കുടിശ്ശിക തുക വിതരണം ചെയ്യുന്നില്ലെങ്കിൽ, പൊതുജനങ്ങൾക്കുണ്ടാകുന്ന ദുരിതം വിവരിക്കാനാവില്ല. വെട്ടിപ്പൊളിക്കപ്പെട്ട . റോഡുകൾ പുർവ്വസ്ഥിതിയിലാക്കാൻ കഴിയില്ല. വാട്ടർ കണക്ഷൻ ലഭിച്ചവർക്ക് വെള്ളം കിട്ടില്ല. പലരും കണക്ഷൻ വിഛേദിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കേരളത്തിൽ ഒരു വികസന പദ്ധതിയും നേരിടാത്ത ദുരന്തമാണ് ജെ.ജെ.എം. പദ്ധതിക്ക് ഉണ്ടായിരിന്നുന്നത്. ഇപ്പോൾ നിറുത്തി വച്ചിരിക്കുന്ന പണികൾ നിയമപരമായി ഉപേക്ഷിക്കാൻ കരാറുകാർ നിർബന്ധിതരാകും. വൈദ്യുതി ചാർജ് വർദ്ധന വാട്ടർ അതാരിറ്റിക്ക് താങ്ങാനാവാത്തതാണ്. അറ്റകുറ്റ പണികളുടെ 18 മാസത്തെ കുടിശ്ശിക തീർക്കാനും അടിയന്തിര നടപടി വേണമെന്ന് നജീബ് മണ്ണേലും ആർ.രാധാകൃഷ്ണനും ആവശ്യപ്പെട്ടു. ഫെ: 19-ലെ ധർണ്ണയ്ക്കും തുടർ സമരങ്ങൾക്കും കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ പൂർണ്ണ പിന്തു ണയും സജീവ പങ്കാളിത്വവും ഉണ്ടായിരിക്കുമെന്നും അവർ അറിയിച്ചു.

വികാസ് മുദ്രയ്ക്കു വേണ്ടി.
വി.ഹരിദാസ്, കെ.ജി.സി.എ ജനറൽ സെക്രട്ടറി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *