കാസറഗോഡ് ജില്ലയിലെ ഒരു കോൺട്രാക്ടറാണ് ഭാഗ്യവാൻ! നിരത്ത് വിഭാഗം ആലുവ സർക്കിൾ ആഫീസിലെ 66 ലക്ഷം രൂപയുടെ എഗ്രിമെന്റാണ്. സൈറ്റ് കൈവശം ലഭിക്കാൻ താമസിച്ചു. സൈറ്റ് ലഭിച്ചപ്പോഴേയ്ക്കും കരാറുകാരന് സാമ്പത്തിക ഞെരുക്കം. വീണ്ടും താമസം നേരിട്ടു. പണി തീർന്നപ്പോൾ ടി.ഒ.സി. നീട്ടിയതിനും ലിക്യുഡിറ്റി ഡാമേജസിനും മറ്റുമായി 36 ലക്ഷം രൂപ പിഴയടിച്ചു.
RKI സമരവേദിയിൽ വച്ചാണ് കോൺടാക്ടർ, വിചിത്ര പിഴയുടെ കാര്യം ശ്രദ്ധയിൽ പെടുത്തിയത്. ഏറ്റം വന്നാൽ ഇത്രയും വരുമോ എന്നായി എന്റെ സംശയം. കോൺടാക്ടറെയും കൂട്ടി നേരെ നിരത്തു വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിലെത്തി. ഉച്ചയുണ് പോലും മാറ്റിവച്ച് അദ്ദേഹം 36 ലക്ഷം രൂപയുടെ പിഴയുടെ നാൾവഴികൾ പരിശോധിച്ചു. ബന്ധപ്പെട്ട സൂപ്രണ്ടിംഗ് എഞ്ചിനീയറെയും എക്സിക്യൂട്ടീവ് എഞ്ചിനീയറെയും നേരിട്ട് വിളിച്ചു. പരാതിയുടെ പകർപ്പ് രണ്ടു പേർക്കും വാർട്ട്സാപ്പ് ചെയ്തു കൊടുത്തു. അടിയന്തിര വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. ലിക്യുഡിറ്റി ഡാമേജസ് ആവശ്യമാണെങ്കിൽ പോലും 6.6 ലക്ഷം രൂപ മാത്രമേ പിഴ വരു എന്നാണ് ചീഫ് എഞ്ചിനീയറുടെ നിഗമനം. അദ്ദേഹം രേഖാ മൂലമുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
പിഴ ചുമത്തിയത് അന്യായമാണെന്നും തെറ്റിപ്പോയി എന്നും SE, EE എന്നിവർക്ക് ബോധ്യമായെന്നു തോന്നുന്നു. എങ്കിലും അവരുടെ സംശയങ്ങൾ തീർന്നിട്ടില്ല. അന്തിമ റിപ്പോർട്ടിനും തീരുമാനത്തിനുമായി നമുക്ക് കാത്തിരിക്കാം.
വർഗീസ് കണ്ണമ്പള്ളി