ടീം പിണറായി സമക്ഷം, കേരള കരാറുകാർ

സംരംഭക വർഷം ആചരിക്കലും ,സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കലും നയമായി സ്വീകരിച്ചിട്ടുള്ള കേരള സർക്കാർ, നിർമ്മാണ മേഖലയോട് സ്വീകരിക്കുന്ന സമീപനം വ്യത്യസ്ഥമാണെന്നും പുന:പരിശോധന ആവശ്യമാണെന്നും എഴുതേണ്ടി വരുന്നതിൽ സങ്കടമുണ്ട്.

പൊതു നിർമ്മിതികളുടെ കരാറുകൾ ഭരണഘടനാ ധിഷ്ഠിതമാണ്. എന്നാൽ അവയുടെ കരാർ വ്യവസ്ഥകൾ ഇപ്പോഴും ഏകപക്ഷിയവും നടപടിക്രമങ്ങൾ സങ്കീർണ്ണവുമാണ്. ഏകപക്ഷീയമായ വ്യവസ്ഥകളുടെ കുരുക്കിൽപ്പെട്ട് കടക്കെണിയിൽ പെടുന്നവരുടെ എണ്ണം പെരുകുകയാണ്. പരാതിയുണ്ടെങ്കിൽ, കോടതിയിൽ പൊയ്ക്കോ എന്ന പല്ലവിയാണ് പല ഉദ്യോഗസ്ഥരും പാടുന്നത്. റിസ്ക് ആൻഡ് കോസ്റ്റ് ടെണ്ടർ, കരിമ്പട്ടികയിൽ പെടുത്തൽ തുടങ്ങിയവ ഒരു മാനിയയായി ഉദ്യോഗസ്ഥരിൽ പടരുകയാണ്. സ്വയം തീരുമാനമെടുക്കാൻ പലരും മടിക്കുന്നു. ഫയലുകൾ തട്ടിക്കളിക്കുന്നു. ബലിയാടുകളാകുന്നത് കരാറുകാരും.

നിർമ്മാണ വകുപ്പുകളുടെ ഘടന പരിഷ്ക്കരിച്ച് പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുപകരം താരതന്മേന കൂടുതൽ ദുർബലമായ ആക്രെഡിറ്റഡ് ഏജൻസികളെയും അതിൽ തന്നെ ഊരാളുങ്കൽ സംഘത്തെയുമാണ് സർക്കാർ ആശ്രയിക്കുന്നത്. കരാറുകാരുടെ അപ്പക്സ് സംഘടനയായ ബിൽഡേഴ്സ് അസോസിയേഷൻ, വയനാട്ടിൽ നാലു കോടിയിൽ പരം രൂപ മുടക്കി സ്ക്കൂൾ കെട്ടിടം, സർക്കാരിന്സൗജന്യമായി നൽകാൻ , പണിതു കൊണ്ടിരിക്കുകയാണ്. എന്നിട്ടും വയനാട് പുനർ നിർമ്മാണ പദ്ധതിയിൽ നിന്നും കരാറുകാരെ പൂർണ്ണമായും ഒഴിവാക്കുന്ന നയമാണ് .സർക്കാരിനുള്ളതു്. ഇത് പുന:പരിശോധിക്കണം.

സ്വയം സംരംഭകരെന്ന നിലയിൽ കുടുംബം പുലർത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന കരാറുകാരെക്കാൾ, കോർപ്പറേറ്റ് സ്വഭാവമുള്ള ഊരാളുങ്കലിന്, അധിക ആനുകൂല്യങ്ങൾ നൽകി, സംരക്ഷിക്കുന്നതെന്തിനെന്ന ചോദ്യത്തിന് സർക്കാർ മറുപടി നൽകണം.

കേരള കരാറുകാരുടെ പ്രധാന ആവശ്യങ്ങൾ.

1. ബി.ഡി.എസ്. (B.D.S) പരിഷ്കരിച്ച്, ട്രെഡ്സ് (TReDS) നടപ്പാക്കുക.

സമ്പാദ്യ കടുക്ക പൊടിച്ചെടുത്ത പണം കൊണ്ടല്ല, കരാറുകാർ പണികൾ ചെയ്യുന്നത്. ബാങ്ക് കളിൽ നിന്നുൾപ്പെടെയുള്ള വായ്പകളുടെ ബലത്തിലാണ് മിക്കവാറും എല്ലാ കരാറുകാരും തൊഴിൽ മുന്നോട്ടു കൊണ്ടുപോകുന്നത്. കള്ളപ്പണം വെളുപ്പിക്കാനിറങ്ങിയവരും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബിനാമികളും കുറെ ഉണ്ടാകും. സ്വയം സംരംഭകരെന്ന നിലയിൽ, ഒരു ജീവിതായോധന മാർഗ്ഗമായി, സാമൂഹ്യ പ്രതിബന്ധതയോടുകൂടി കരാർ പണിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. സ്വന്തം കുടുംബം പുലർത്തണം , ഒപ്പം നില്ക്കുന്ന തൊഴിലാളികളെ സംരക്ഷിക്കണം, മെഷിനറികളുടെയും വാഹനങ്ങളുടെയും വായ്പാ ഗഡുക്കൾ മുടങ്ങാതെ .മാസം തോറും അടയ്ക്കണം. ഓവർ ഡ്രാഫ്ട് എൻ.പി.എ ആകാതെ സൂക്ഷിക്കണം.

ഒറ്റയാൾ പട്ടാളമെന്ന നിലയിൽ , ടെണ്ടർ മുതൽ വൈകല്യ കാലാവധി അവസാനിക്കുന്നതു വരെ പ്രവർത്തിയുടെ എല്ലാ ഇടപാടുകളും നടത്തണം. സങ്കീർണ്ണമായ എല്ലാ നടപടിക്രമങ്ങളും അപ്പഴപ്പോൾ പാലിക്കണം. പൊതു ജനങ്ങൾ, വിവരാവകാശ തൊഴിലാളികൾ, തുടങ്ങിയവരെ തൃപ്തിപ്പെടുത്തണം. അവസാനമെഷർ മെന്റ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ (ബിൽതുക കിട്ടിയാലും ഇല്ലെങ്കിലും) കരാറുകാരൻ 18% ജി.എസ്.ടി അടയ്ക്കണം. വൈകിയാൽ നികുതിയും ഇരട്ടി പിഴയും, രണ്ടിനും കൂടി പലിശയും നൽകണം. പ്രവർത്തിയുമായി ബന്ധപ്പെട്ട ഒരു ബറ്റാലിയൻ പിഴകൾവേറെ.

ബിൽ തുകകൾ കുടിശ്ശികയാകുകയെന്നാൽ, പ്രവർത്തന മൂലധനം കെട്ടിക്കിടക്കുക എന്നാണർത്ഥം. പ്രവർത്തന മൂലധനം അനിശ്ചിതമായി കെട്ടിക്കിടന്നാൽ ഏത് തൊഴിലാണ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുക? 2018 ലെ കേന്ദ്ര ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഒരു സത്യം വെളിപ്പെടുത്തി.

“സർക്കാരിന്റെ നടപടിക്രമങ്ങളും സാമ്പത്തിക ലഭ്യതയും കണക്കിലെടുക്കുമ്പോൾ സർക്കാർ കരാറുകാരുടെയും സപ്ളെയേഴ്സിന്റെയും ബില്ലുകൾ അപ്പഴപ്പോൾ കൊടുക്കുക പ്രയാസമായിരിക്കും. അതിനായി ഒരു പ്രത്യേക ഫ്ലാറ്റ്ഫോം ഉണ്ടാക്കണം. “

കരാറുകാരുടെ ബില്ലുകൾ പാസാക്കപ്പെടുന്ന മുറയ്ക്ക്, സർക്കാരിന്റെ മാത്രം ജാമ്യത്തിൽ, ബാങ്കുകൾ, അവർക്ക് പണം നൽകുക. ബാങ്ക് നൽകുന്ന പണവും പലിശയും സർക്കാർ , സർക്കാരും ബാങ്കും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ , ബാങ്കുകൾക്ക് നൽകുക. കരാറുകാരന് രൊക്കം പണം കിട്ടും. പലിശയോ മറ്റ് ജാമ്യമോ കരാറുകാരൻ നൽകേണ്ടതില്ല.

BDS -ന് താഴെ പറയുന്ന ദോഷങ്ങളുണ്ട്.

  1. എല്ലാ കരാറുകാർക്കും. BDS ചെയ്യാൻ കഴിയുന്നില്ല.
  2. ഡിസ്കൗണ്ട് കാലത്തെ ബാങ്ക് പലിശയുടെ 50% കരാറുകാരൻ നൽകണം.. (സർക്കാർ വരുത്തുന്ന കുടിശ്ശികയ്ക്ക് , കരാറുകാരൻ പിഴ നൽകണമെന്നതിന്, എന്ത് ന്യായമാണുള്ളതു്. ?,)
  3.  ബിൽ തുകയുടെ 90% മാത്രമേ ഡിസ്കൗണ്ട് സമയത്ത് കരാറുകാരന് ലഭിക്കു .

BDS പോലും.  എല്ലാ കരാറുകാർക്കും നൽകാൻ കഴിയാത്ത ഒരു സർക്കാരിന് ഒറ്റയടിക്ക് TReDSനടപ്പാക്കാൻ കഴിയുമെന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ ഘട്ടംഘട്ടമായിട്ടെങ്കിലും TReDSനടപ്പാക്കിയേ തീരൂ. കുടിശ്ശിക രഹിത സ്ഥിതി സൃഷ്ടിക്കാനും നടപടിക്രമങ്ങൾ ലഘൂകരിക്കാനും മറ്റൊരു ഒറ്റമൂലിയും ഇല്ല.

2. വികസന ഫണ്ട് സമാഹരണത്തിന് തന്റേടം കാണിക്കുക.

ദേശീയ പാത 66ന്റെ വീതി 45 മീറ്ററെന്നും ഫണ്ടിംഗ് ടോൾ പിരിവിലൂടെയെന്നും 2000 -ൽ തന്നെ തീരുമാനിച്ചിരുന്നെങ്കിൽ, പണി 2005-ന് മുൻപ് തീരുമായിരുന്നു. കിഫ്ബിയിലൂടെ സമാഹരിക്കപ്പെടുന്ന പണം തിരിച്ചടയ്ക്കണമെങ്കിൽ,  പാലങ്ങൾക്കും റോഡുകൾക്കും ടോൾ അനിവാര്യമാണ്. ഏറ്റവും ഗുണമേന്മയുള്ള കുടി വെള്ളം, തടസം കൂടാതെ ജനങ്ങൾക്ക് നൽകുകയെന്നതാണ് വാട്ടർ അതോരിറ്റിയുടെ ലക്ഷ്യം. അത് സാദ്ധ്യമാകണമെങ്കിൽ, വെള്ളത്തിന് ന്യായമായ വില ഈടാക്കണം. അറ്റകുറ്റപണികൾ ചെയ്യുന്ന കരാറുകാരുടെ ബില്ലുകൾ 18 മാസം കുടിശ്ശികയായാൽ എങ്ങനെ ജലവിതരണം സുഗമമാക്കാൻ കഴിയും.?.  വരവും ചെലവും തമ്മിൽ പൊരുത്തപ്പെടണം. പാഴ്ചെലവുകളും ധൂർത്തും കെടുകാര്യസ്ഥതയും ഒഴിവാക്കുകയും, വെള്ളത്തിന് ന്യായമായ വില ഈടാക്കുകയും വേണം.  കെ.എസ്.ആർ.ടി. ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കണം.

3. തർക്ക പരിഹാര കമ്മീഷൻ രൂപീകരിക്കണം.

എഗ്രിമെന്റ് അതോരിറ്റിയും കരാറുകാരനും തമ്മിലുള്ള തർക്കങ്ങളിൽ, എഗ്രിമെന്റ് അതോരിറ്റി അന്തിമ തീരുമാനം എടുക്കുന്നത് ആശാസ്യമല്ല. ലളിതമായ തർക്കപരിഹാര കമ്മീഷൻ രൂപീകരിക്കപ്പെടണം.

4. കോഡ്, മാന്വൽ, എസ്.ബി.ഡി എന്നിവ പരിഷ്ക്കരിക്കണം.

5. ഇലക്ടിക്കൽ, ഇലക് ട്രോണിക്സ് , മെക്കാനിക്കൽ, ഐ.ടി വിഭാഗങ്ങളെ ശക്തീകരിക്കണം. ഓരോന്നിനും പ്രത്യേക ചീഫ് എഞ്ചിനീയറന്മാരെ നിയമിക്കണം.

Share this post: