ഇന്നലെ സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് സമിതിക്ക് നൽകേണ്ട ഏതാനും നിവേദനങ്ങൾ ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിക്കുന്നതിനാണ് ഞങ്ങൾ, ധനമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ആഫീസിലെത്തിയത്. മന്ത്രി അവിടെ ഉണ്ടാകുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഫെ: 7- അവതരിപ്പിക്കേണ്ട മന്ത്രി, ബഡ്ജറ്റിന്റെ പണിപ്പുരയിൽ നിന്നും ആഫീസിലെത്തി, പരാതികൾ കേൾക്കുമെന്ന് എങ്ങനെ ചിന്തിക്കും. ? മന്ത്രിയുണ്ട്, കാണണോ എന്ന പി.എ.യുടെ ചോദ്യം അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു. ചേമ്പറിൽ പ്രവേശിച്ചപ്പോൾ, മന്ത്രിയുടെ ചോദ്യം, നിങ്ങൾ എങ്ങനെ ഇപ്പോൾ ഇവിടെയെത്തി? നേരിട്ട് വിഷയത്തിലേയ്ക്ക് കടന്നു. ഊരാളുങ്കലിനും അക്രെഡിറ്റഡ് ഏജൻസികൾക്കും നൽകുന്ന പ്രിഫറൻസുകൾ എടുത്ത് കളഞ്ഞാൽ, കരാറുകാർക്കുള്ള കുടിശ്ശികയുടെ ഒരു പങ്ക് നൽകാമെന്ന് നിർദേശിച്ചപ്പോൾ, ഞാനായിട്ട് ഏർപ്പെടുത്തിയ പ്രിഫറൻസ് ഒന്നുമല്ല, ഞാൻ മാത്രംവിചാരിച്ചാൽ അത് മാറ്റാനും കഴിയില്ലെന്ന മറുപടിയാണുണ്ടായത്. നിങ്ങൾ പറയുന്ന പ്രതികൂല സാഹചരങ്ങൾ ഉണ്ടെങ്കിലും അതിഥി കരാറുകാർ, ഇപ്പോൾ കേരളത്തിലെ നല്ല പങ്ക് പ്രവർത്തികളും ഏറ്റെടുക്കുന്നുണ്ടല്ലോ എന്നായി മന്ത്രി. മുൻപ് എഴുതി കൊടുത്ത ആവശ്യങ്ങൾ ഒന്നൊന്നായി ആവർത്തിച്ചപ്പോൾ , സമയ പരിമിതി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒടുവിൽ ജൽ ജീവൻ മിഷനിലെത്തി. 40 ശതമാനം പണികളും നിലച്ചിരിക്കുകയാണെന്നും ബാക്കി ഇഴഞ്ഞുനീങ്ങുകയാണെന്നും ഫെ.1-ന് പുർണ്ണ പണിമുടക്കാണെന്നും അറിയിച്ചു. സംസ്ഥാന വിഹിതമായി 2000 കോടി രൂപ നൽകിയാൽ തുല്യമായ കേന്ദ്ര വിഹിതം കൂടി വാങ്ങി ,ഇപ്പോഴുള്ള കുടിശ്ശിക തീർക്കാമെന്നും നിർദ്ദേശിച്ചു. ട്രെഡ്സ് നടപ്പാക്കിയാൽ ,ബാക്കി പണികൾ ചെയ്യാൻ കരാറുകാർക്ക് കഴിയുമെന്നും നിർദ്ദേശിച്ചു. പദ്ധതിയുടെ കാലാവധി മൂന്നു വർഷം കൂടിയെങ്കിലും നീട്ടി വാങ്ങുകയും അതിനുള്ളിൽ, സംസ്ഥാന വിഹിതം പൂർണ്ണമായി സമാഹരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. ജെ.ജെ.എം. പണികൾ നിലച്ചാൽ, നിർമ്മാണ മേഖലയിൽ അരാജകത്വമുണ്ടാകുമെന്നും പൊതുജനങ്ങളും ദുരിതത്തിലാകുമെന്നും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ബഡ്ജറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയാനാവില്ലെന്നും ബഡ്ജറ്റ് അവതരണത്തിനുശേഷം കാണാമെന്നും മന്ത്രി അറിയിച്ചു. എന്നോടൊപ്പം കെ.ജി.സി.എ. ലീഗൽ സെൽ ചെയർ പേഴ്സൺ അഡ്വ. ലതാകുമാരി, സംസ്ഥാന കമ്മിറ്റി ഓഫീസ് മാനേജർ ചന്ദ്രബാൽ എന്നിവരുമുണ്ടായിരുന്നു. ശക്തമായ പ്രക്ഷോഭണമാണ് അനിവാര്യമായിരിക്കുന്നത്.
വർഗീസ് കണ്ണമ്പള്ളി.
