കരാറുകാരുടെ അവകാശ ദിനവും പണിമുടക്കും, ഫെ.1-ന്

തിരുവനന്തപുരം: കേരള കരാറുകാർ ഫെ: 1 ശനിയാഴ്ച പണികൾ മുടക്കുന്നു. നിർമ്മാണ മേഖലയിലെ പ്രതിസന്ധി അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്ന തിനാണ്,പണിമുടക്ക്. അന്ന് അവകാശ ദിനമായി ആചരിക്കുന്നതും എം.എൽ.എമാർ , മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാർ , സംസ്ഥാന ഗവർണർ, എം.പി. മാർ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർക്ക് അവകാശ പത്രികയുടെ കോപ്പി അയച്ചു കൊടുക്കുന്നതുമാണ്. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലെ ഒട്ടനവധി പണികൾ കുടിശ്ശിക മൂലം നിലച്ചിരിക്കുന്നു. തന്മൂലം പല സ്ഥലങ്ങളിലും പൊതുജനൾ രോഷാകുലരാണ്. ജനുവരി 7-ന് മുൻപ് എല്ലാ എം.എൽ.എ മാരെയും എം.പി.മാരെയും നേരിട്ട് കണ്ട് നിർമ്മാണ മേഖലയിലെ പ്രതിസന്ധി ബോദ്ധ്യപ്പെടുത്തുമെന്ന് കേരളാ ഗവ.കോൺടാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ നജീബ് മണ്ണേൽ, ജനറൽ കൺവീനർ ആർ.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. കോ – ഓർഡിനേഷൻ കമ്മിറ്റി ദിമുഖ കർമ്മപരിപാടിയുമായി മുന്നോട്ടു പോകുകയാണെന്ന് നേതാക്കൾ അറിയിച്ചു.

  1. നിർമ്മാണ മേഖലയിലെ പ്രതിസന്ധിയുടെ യഥാർത്ഥകാരണങ്ങളും പരിഹാര നിർദ്ദേശങ്ങളും ബന്ധപ്പെട്ടവരെ ബോദ്ധ്യ പ്പെടുത്തുന്നതിന് “വിജയം വരെ പോരാട്ടങ്ങൾ ” സംഘടിപ്പിക്കും.
  2. കരാറുകാരെ സ്വയം ശാക്തീകരിക്കുന്നതിനും അവരുടെ ജീവിത ഭദ്രത ഉറപ്പു വരുത്തുന്നതിനും അവരെ മികച്ച സംരംഭകരാക്കാനുമുള്ള പദ്ധതികൾ നടപ്പാക്കും. ജനുവരി 29 – ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സംരംഭക ക്യാമ്പ് , കരാർ പണിയ്ക്കൊപ്പമോ പകരമോ ആശ്രയിക്കാവുന്ന ഒരു സംരംഭം കൂടി ആരംഭിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ തുടക്കമാണെന്നും നജീബ് മണ്ണേലും ആർ രാധാകൃഷ്ണനും അറിയിച്ചു.
  3. കുടിശ്ശികയ്ക്ക് ശാശ്വത പരിഹാരമായി ട്രെഡ് സ് (TReDs) നടപ്പാക്കുക.
  4. നില നിലവിലുള്ള കുടിശ്ശിക തീർക്കാൻ പ്രത്യേക പായ്ക്കേജ് കൊണ്ടുവരുക.
  5. ജൽ ജീവൻ ഉൾപ്പെടെ സംസ്ഥാന സർക്കാർ മാച്ചിംഗ് ഷെയർ നൽ കേണ്ടതിനുള്ള പണം, സംസ്ഥാനത്തിന്റെ വായ്പാ പരിധിക്കു പുറമേ സമാഹരിക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുക.
  6. അറ്റകുറ്റ പണികൾക്കുള്ള ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക.
  7. വാറ്റ്, സർവ്വീസ് ടാക്സ് , ജി.എസ്.ടി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക
  8. കോടതി കേസുകൾ, റിസ്ക് ആൻഡ് .കോ സ്റ്റ് ഉത്തരവുകൾ എന്നിവകളിൽ അദാലത്ത് സംഘടിപ്പിക്കുക.
  9. ഇലക്ടിക്കൽ, ഇലക്ട്രോണിക്ക് സ് , ഐ.ടി, മെക്കാനിക്കൽ വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുക,
  10. 2025 ലെ വിപണി നിരക്കുകളിൽ അടങ്കലുകൾ തയ്യാറാക്കുക.
  11. എല്ലാ പ്രവർത്തികൾക്കും സുതാര്യ ടെണ്ടറുകൾ ഉറപ്പു വരുത്തുക.
  12. പ്രൈസ് പ്രിഫറൻസ് എടുത്തു കളയുക.

തുടങ്ങിയ ആവശ്യങ്ങളാണ് കോ-ഓർഡിനേഷൻ കമ്മിറ്റി ഉന്നയിക്കുന്നത്.

വികാസ് മുദ്രയ്ക്കു വേണ്ടി
വി.ഹരിദാസ് പാലക്കാട്.

    Share this post: