സംരംഭക ക്യാമ്പ്, ജനു:29-ന്,കലഞ്ഞൂർ മധു ഉൽഘാടനം ചെയ്യും

Share this post:

ജനുവരി 27 – ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന കരാറുകാരുടെ സംരംഭക ക്യാമ്പ് ,ജനുവരി 29 – ലേയ്ക്ക് മാറ്റി. പ്രമുഖ കരാറുകാരനും സംരംഭകനും ധനലക്ഷ്മി ബാങ്ക് ചെയർമാനുമായ കലഞ്ഞൂർ മധുവാണ് ഉൽഘാടകൻ. രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കും. 9.30 – 10 രജിസ്ടേഷൻ. ക്യാമ്പംഗങ്ങൾക്ക് ആദ്യന്തം പങ്കെടുക്കുന്നതിനു വേണ്ടി രാവിലെ 8.30 – 9.30, പ്രഭാത ഭക്ഷണം, 1 pm – 1.30 pm ഉച്ച ഭക്ഷണം, 3.45 pm – 4PM റ്റീ – ബ്രേക്ക് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ പകർപ്പ് അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതാണ്. സംരംഭങ്ങൾ ആരംഭിക്കാൻ താല്പര്യമുള്ളവരുടെ പ്രത്യേക വാട്ട് സാപ്പ് ഗ്രൂപ്പുകളും ഹെൽപ്പ് ഡെസ്ക്കുകളും രൂപീകരിച്ച്, തുടർ പരിശീലനങ്ങളും മറ്റും നൽകുന്നതുമാണ്. ആദ്യ സെക്ഷൻ, വാറ്റ്, സർവ്വീസ് ടാക്സ്, ജി.എസ്. ടി എന്നിവ സംബന്ധിച്ചുള്ളതാണ്. സ്റ്റാർട്ട് അപ്പുകളുടെ രജിസ്ട്രേഷൻ, നടത്തിപ്പ് തുടങ്ങിയവയും ചർച്ച ചെയ്യും.

1) നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ആധുനികവൽക്കരണം, പുതിയ ഉല്പന്നങ്ങൾ, രീതി ശാസ്ത്രം എന്നിവ അവരിപ്പിക്കപ്പെടും.

2) കാർഷിക മേഖലയിലെ സാദ്ധ്യതകൾ വിലയിരുത്തപ്പെടും. അന്താരാഷ്ട്ര വിപണിയും ദേശിയ വിപണിയും ലക്ഷ്യം വച്ചു കൊണ്ടുള്ള ഉല്പന്നങ്ങൾക്ക് അനന്തസാദ്ധ്യതകളുണ്ടെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു. കേദ്ര-സംസ്ഥാന സർക്കാരുകളുടെ വൻ പ്രോത്സാഹനവും ലഭ്യമാണ്.

3) പ്രതിരോധ വകുപ്പുമായും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വസ്തുക്കളുടെ ഉല്പാദനം വിപണനം എന്നിവ ചർച്ച ചെപ്പെടും.

4) ഫാം ടൂറിസം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യപ്പെടും.

വിശദമായ പ്രോഗ്രാം ഉടനെ പ്രതീക്ഷിക്കുക. അന്വേഷണങ്ങൾക്ക്
Kgcasince2002@gmail.com
ഫോൺ: 08281358663


Share this post:

Leave a Reply

Your email address will not be published. Required fields are marked *